‘നാല് മണിക്കൂറിലധികം എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല’: കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ അജിത് കുമാര്‍

Wait 5 sec.

തമിഴ് സിനിമയുടെ ഏറ്റവും മുൻ നിരയിലുള്ള താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. തൻ്റെ സ്വപ്നങ്ങൾക്ക് വേണ്ടി നടത്തുന്ന ത്യാഗങ്ങളും അതിന് പിന്നിലുള്ള തൻ്റെ കുടുംബത്തിൻ്റെ പിന്തുണയെയും കുറിച്ച് ഈയിടക്ക് തുറന്നു സംസാരിച്ചിരുന്നു. സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന 24 ഹവേ‍ഴ്സ് എൻഡ്യൂറൻസ് റേസിങ്ങിലാണിപ്പോള്‍. അതിനിടെയാണ് നടൻ താൻ അനുഭവിക്കുന്ന ഉറക്കമില്ലായ്മയെക്കുറിച്ച് തുറന്നു പറഞ്ഞത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താൻ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് നടൻ തുറന്നു പറഞ്ഞത്.അതിനാല്‍ ഉറങ്ങാൻ ബുദ്ധിമുട്ടുന്നുവെന്നും, നാല് മണിക്കൂറിലധികം തനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്ര ചെയ്യുന്ന സമയത്ത്, പ്രത്യേകിച്ച് വിമാനയാത്രകളിൽ ഉറങ്ങാൻ ശ്രമിക്കാറുണ്ടെന്നും നടൻ പറയുന്നു. ഈ അവസ്ഥ മൂലമാണ് അദ്ദേഹത്തിന് സിനിമകളോ വെബ് സീരിസുകളോ കാണാൻ സമയം കണ്ടെത്താൻ കഴിയാത്തതെന്നും നടൻ തൻ്റെ മനസ്സ് തുറന്ന് പറഞ്ഞു.ALSO READ: ഒടിടി റിലീസുകളുടെ ഒക്ടോബർ: എത്തുന്നത് കിടിലോൽകിടിലൻ ചിത്രങ്ങൾഭാര്യ ശാലിനി നല്‍കുന്ന പിന്തുണയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം തൻ്റെ വിജയങ്ങൾക്ക് പിന്നിൽ നിന്ന് പ്രവര്‍ത്തിച്ചത് ശാലിനിയാണെന്നും നടൻ പറഞ്ഞു. താൻ ഇല്ലാത്തപ്പോള്‍ തൻ്റെ കുടുംബത്തെ ചേര്‍ത്ത് പിടിക്കുന്നതിന് നന്ദിയെന്നും നടൻ പറഞ്ഞിരുന്നു.The post ‘നാല് മണിക്കൂറിലധികം എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല’: കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ അജിത് കുമാര്‍ appeared first on Kairali News | Kairali News Live.