തിരുവനന്തപുരത്ത് എത്തിയാൽ റൂം ലഭിക്കാൻ ബുദ്ധിമുട്ടേണ്ട; കുറഞ്ഞ പൈസയ്ക്ക് മികച്ച സൗകര്യങ്ങളോടെ റെയിൽവേ സ്റ്റേഷനിൽ തങ്ങാം

Wait 5 sec.

തിരുവനന്തപുരത്ത് എത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ പൈസയ്ക്ക് മികച്ച സൗകര്യങ്ങളോടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ റൂം ബുക്ക് ചെയ്യാൻ കഴിയുമെന്ന് എത്രപേർക്ക് അറിയാം? പുറത്ത് ഈടാക്കുന്ന നിരക്കിനേക്കാളും വളരെ കുറഞ്ഞ പൈസയ്ക്കാണ് റെയിൽവേ സ്റ്റേഷനിൽ റൂം ലഭിക്കുന്നത്. റൂം ബുക്ക് ചെയ്യാൻ ആകെ റെയിൽവേ ആവശ്യപ്പെടുന്നത് പി എൻ ആർ നമ്പർ മാത്രമാണ്.എ സി ആൻഡ് നോൺ എ സി റൂമുകൾ യാത്രക്കാർക്ക് ലഭ്യമാണ്. സിംഗിൾ റൂം, ഡബിൾ റൂം, ഡോർ മെറ്ററി എന്നിങ്ങനെയാണ് റൂമുകൾ ലഭ്യമാവുക. റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്യുന്ന ദിവസങ്ങളിലോ, അല്ലെങ്കിൽ സ്റ്റേഷനിൽ എത്തുന്ന ദിവങ്ങളിലോ ആണ് റൂം ബുക്ക് ചെയ്യാൻ സാധിക്കുക. മൂന്ന് മണിക്കൂർ മുതൽ 48 മണിക്കൂർ വരെ യാത്രക്കാരന് റൂം ബുക്ക് ചെയ്യാൻ കഴിയും. Also read: പാസ്പോര്‍ട്ട് ക‍ഴിക്കുകയും, ഫ്ലഷ് ചെയ്തും വിമാന യാത്രികര്‍: പിന്നാലെ റയാനയര്‍ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു ഐ ആർ സി ടി സി ആപ്പ് വഴി റൂം എങ്ങനെ ബുക്ക് ചെയ്യാമെന്ന് നോക്കാം:ആദ്യം ഐ ആർ സി ടി സി ആപ്പിൽ ലോഗിൻ ചെയ്യുക.ശേഷം അതിൽ ‘റിട്ടയറിങ് റൂം’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.ശേഷം ‘പി എൻ ആർ നമ്പർ’ അടിച്ച് കൊടുക്കുക.അടുത്ത പേജിൽ റൂം ബുക്ക് ചെയ്യുന്ന പേജിൽ ഡേറ്റും, റൂം ഡീറ്റൈൽസും അടിച്ച് കൊടുക്കുക.ശേഷം ‘ചെക്ക് അവൈലബിലിറ്റി’ ഓപ്‌ഷൻ തെരഞ്ഞെടുക്കുക.ശേഷം അനുയോജ്യമായ റൂം തെരഞ്ഞെടുത്ത് ബുക്കിംഗ് പൂർത്തിയാക്കുക.രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇമെയിലിലും ബുക്ക് ചെയ്ത മെസ്സേജ് ലഭ്യമാകും.The post തിരുവനന്തപുരത്ത് എത്തിയാൽ റൂം ലഭിക്കാൻ ബുദ്ധിമുട്ടേണ്ട; കുറഞ്ഞ പൈസയ്ക്ക് മികച്ച സൗകര്യങ്ങളോടെ റെയിൽവേ സ്റ്റേഷനിൽ തങ്ങാം appeared first on Kairali News | Kairali News Live.