ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. വാഹനം നിര്‍ത്തുന്നതിനു മുന്‍പ് റോഡിലെ മറ്റു വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കണമെന്നും ഇന്‍ഡിക്കേറ്ററുകള്‍ക്കനുസരിച്ചു മാത്രം വാഹനം തിരിക്കണമെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.Also Read :ഒരു സ്കൂട്ടറില്‍ അഞ്ച് യുവാക്കള്‍; വണ്ടി ഓടിക്കുമ്പോള്‍ നാല് യുവാക്കള്‍ക്ക് മുകളില്‍ കയറി കിടന്ന് ഒരാള്‍; ഞെട്ടലോടെയല്ലാതെ ഈ വീഡിയോ കാണാന്‍ കഴിയില്ലഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:‘ നിങ്ങളിലെല്ലാം അങ്ങനെയല്ല. എന്നാലും ചിലരങ്ങനെയുണ്ട് ..’വളരെ സ്നേഹത്തോടെ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. മൂന്ന് വീലില്‍ ഓടുന്നതിനാല്‍ പെട്ടെന്ന് തിരിക്കാവുന്ന വാഹനമാണ് ഓട്ടോറിക്ഷ. എന്നാല്‍ അതേ പോലെ തന്നെ പെട്ടെന്ന് മറിയാനിടയുള്ള വാഹനവുമാണ്. കൂടാതെ ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തുക, ഇന്‍ഡിക്കേറ്റര്‍ ഇടാതെ, സിഗ്നല്‍ നല്‍കാതെ, പുറകില്‍ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് അപ്രതീക്ഷിത യു-ടേണ്‍ എടുക്കുക തുടങ്ങിയവ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ദയവായി ഇന്‍ഡിക്കേറ്ററുകള്‍ക്കനുസരിച്ചു മാത്രം വാഹനം തിരിക്കുക. വാഹനം നിര്‍ത്തുന്നതിനു മുന്‍പ് റോഡിലെ മറ്റു വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കുക. യു ടേണ്‍ എടുക്കുന്നതിന് മുന്‍പ് ഇന്‍ഡിക്കേറ്റര്‍ ഇട്ട് റോഡില്‍ ഇടതുവശം ചേര്‍ന്ന് നിന്ന ശേഷം വണ്ടി വലത്തോട്ട് തിരിയാന്‍ പോകുകയാണ് എന്ന സിഗ്നല്‍ കാണിച്ച് പുറകില്‍ നിന്ന് വാഹനങ്ങള്‍ വരുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രം യു ടേണ്‍ എടുക്കുക.The post എപ്പോള് എങ്ങോട്ട് തിരിയും എന്ന് പ്രവചിക്കാനാവാത്ത വാഹനമേത്? ഓപ്ഷനായി ട്രെയിനും ഓട്ടോയും ബസ്സും വിമാനവും; വൈറലായി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.