പവര്‍ ബാങ്ക് ഇനി കയ്യില്‍ കരുതേണ്ട; വിമാനത്തില്‍ കര്‍ശന നിരോധനവുമായി എമിറേറ്റ്‌സ്

Wait 5 sec.

വിദേശയാത്രക്ക് നിങ്ങള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇനി പവന്‍ ബാങ്ക് കയ്യില്‍ കരുതേണ്ട. 2025 ഒക്ടോബര്‍ മുതല്‍ വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സ്.ദീര്‍ഘദൂര യാത്ര ചെയ്യുന്ന യാത്രക്കാര്‍ ഇലക്ട്രോണിക് ഡിവൈസുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്ത ശേഷം യാത്ര ആരംഭിക്കണമെന്നും വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് എമിറേറ്റ്‌സ് പുറത്തിറക്കിയ പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.Also read – മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ‘കഫ് സിറപ്പ്’ മരണങ്ങൾ; അന്വേഷിക്കാൻ കേന്ദ്രസംഘംപവര്‍ ബാങ്കുകളില്‍ കാണപ്പെടുന്ന ലിഥിയം അയേണ്‍ ബാറ്ററിയും ലിഥിയം പോളിമെര്‍ ബാറ്ററികള്‍ക്കും തകരാറ് സംഭവിച്ചാല്‍ തീപിടിത്തത്തിന് കാരണമാകുന്നതിനാല്‍ അപകട സാധ്യത ഒഴിവാക്കാനാണ് പവര്‍ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് എയര്‍ലൈന്‍സിന്റെ വാദം. അതേസമയം യാത്രക്കാര്‍ക്ക് 100 വാട്ട് അവറില്‍ താഴെയുള്ള ഒരു പവര്‍ ബാങ്ക് കൊണ്ടുപോകാം. പക്ഷേ വിമാന യാത്രയിലുടനീളം പവര്‍ബാങ്ക് ഉപയോഗിക്കാന്‍ പാടില്ല. നേരത്തെ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, കൊറിയന്‍ എയര്‍, ചൈന എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളും നിരോധനം നടപ്പാക്കിയിരുന്നു.The post പവര്‍ ബാങ്ക് ഇനി കയ്യില്‍ കരുതേണ്ട; വിമാനത്തില്‍ കര്‍ശന നിരോധനവുമായി എമിറേറ്റ്‌സ് appeared first on Kairali News | Kairali News Live.