ഈ എട്ട് ജില്ലക്കാർ കുടയെടുത്തോളൂ; അടുത്ത 3 മണിക്കൂറിൽ മഴയുറപ്പാ…

Wait 5 sec.

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസ‌ർഗോഡ് എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത.പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 02/10/2025അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന് 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്.ALSO READ: ‘ആർഎസ്എസിന്റെ പ്രതിലോമ രാഷ്ട്രീയം, ഗാന്ധി മുന്നോട്ടുവെക്കുന്ന മാനവികതയുടെ രാഷ്ട്രീയത്തിന്റെ നേർവിപരീതമാണ്’: മുഖ്യമന്ത്രി പിണറായി വിജയൻ01/10/2025 മുതൽ 05/10/2025 വരെ സൊമാലിയ തീരം അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.ENGLISH SUMMARY: Light rainfall is very likely to occur at isolated places in the Kollam, Alappuzha, Ernakulam, Thrissur, Malappuram, Kozhikode, Kannur and Kasaragod districts of Kerala.The post ഈ എട്ട് ജില്ലക്കാർ കുടയെടുത്തോളൂ; അടുത്ത 3 മണിക്കൂറിൽ മഴയുറപ്പാ… appeared first on Kairali News | Kairali News Live.