ബെംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനിൽ രണ്ട് സ്ത്രീകൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്യൽമീഡയ ലോകത്ത് വൈറലാകുന്നു. ഭാഷയുടെ പേരിലാണ് ഇരുവരും മെട്രോ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിന് സമീപം നിന്ന് തർക്കിച്ചത്. ഒരു സ്ത്രീ കന്നഡ സംസാരിക്കണമെന്ന് നിർബന്ധിക്കുമ്പോൾ, മറ്റേയാൾ അതിനെ എതിർക്കുകയും ഹിന്ദിയിൽ സംസാരിക്കണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.ടിക്കറ്റ് കൗണ്ടറിന് സമീപം നിൽക്കുന്ന രണ്ട് സ്ത്രീകളിൽ ഒരാൾ കറുത്ത ബുർഖയും മറ്റെയാൾ സാരിയുമാണ് ധരിച്ചിരിക്കുന്നത്. ബുർഖ ധരിച്ച സ്ത്രീ “ഹിന്ദി മാതാദ്രി (ഹിന്ദിയിൽ സംസാരിക്കുക),” എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും. കന്നഡ സംസാരിക്കുന്ന സ്ത്രീയോട് വിരൽ ചൂണ്ടിക്കൊണ്ട് അവർ “നിങ്ങൾ മുഖ്യമന്ത്രിയാണോ? ചൽ നിക്കൽ (വഴിമാറുക).” എന്ന് പറയുന്നതും കേൾക്കാം.Also Read: ഒരു സ്കൂട്ടറില്‍ അഞ്ച് യുവാക്കള്‍; വണ്ടി ഓടിക്കുമ്പോള്‍ നാല് യുവാക്കള്‍ക്ക് മുകളില്‍ കയറി കിടന്ന് ഒരാള്‍; ഞെട്ടലോടെയല്ലാതെ ഈ വീഡിയോ കാണാന്‍ കഴിയില്ലഎതിർഭാഗത്ത് നിൽക്കുന്ന സ്ത്രീ തുടർച്ചായയി “കന്നഡ..കന്നഡ” എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഇതിനോട് സമിശ്രമായ പ്രതികരണങ്ങൾ സോഷ്യൽമീഡിയയിൽ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ഇക്കാലത്ത് എന്തുകൊണ്ടാണ് ഭാഷയുടെ പേരിൽ ഇത്രയധികം അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ലെന്നും വീഡിയോയ്ക്ക് പ്രതികരണമായി ആളുകൾ കുറിക്കുന്നുണ്ട്."Tu aurat hai kya Siddaramaiah ki?"; taunted the furious Hindi-speaking Muslim lady to the Kannada Hindu woman.The identities are so messed up here that it doesn't qualify for outrage and a hullabaloo by language warriors. Time & energy saved. pic.twitter.com/Jk9uLlNwM9— The Hawk Eye (@thehawkeyex) October 1, 2025 The post ബെംഗളൂരു മെട്രോയിൽ സ്ത്രീകളുടെ കന്നഡ ഹിന്ദി വാക്പയറ്റ്: വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.