സംസാരശേഷിയില്ല, കേൾക്കാനുമാകില്ല: എങ്കിലും വീട് നിറയെ അതിഥികൾ; ഈ സൗദി പൗരൻ സ്നേഹത്തിൽ മാതൃകയാകുന്നു; വീഡിയോ കാണാം

Wait 5 sec.

സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത, എന്നാൽ ദിവസവും അയൽക്കാരെയും അതിഥികളെയും സന്തോഷത്തോടെ വീട്ടിൽ സ്വീകരിക്കുന്ന ശാത്തിൽ അൽ ശമ്മരി എന്ന ഒരു സൗദി പൗരനുണ്ട് സൗദി അറേബ്യയിലെ ഹായിലിൽ.അയൽക്കാരാണ് ശാത്തിൽ അൽ ശമ്മരിയെക്കുറിച്ചുള്ള നല്ല വാക്കുകൾ പങ്കുവെച്ചത്. “ഞങ്ങളുടെ അയൽക്കാരനായ ഇദ്ദേഹം പ്രത്യേക ആവശ്യങ്ങളുള്ള വ്യക്തിയാണ്.അദ്ദേഹത്തിന് സംസാരിക്കാനോ കേൾക്കാനോ കഴിയില്ല. പക്ഷേ അദ്ദേഹത്തെ കുറിച്ച നല്ല കാര്യങ്ങൾ മാത്രമേ പറയാൻ കഴിയൂ അയൽക്കാരനായ സാലിം അൽ വൈബാരി പറഞ്ഞു.“അഞ്ചു നേരത്തെ നമസ്കാരത്തിനായി അദ്ദേഹം തന്നെയാണ് ഫജ്ർ നമസ്കാരത്തിന് പള്ളിയിലെത്തുന്ന ആദ്യത്തെ ആൾ. ആഴ്ചയിലെ എല്ലാ ദിവസവും വീട്ടിൽ വരുന്നവർക്കായി പ്രാതലും ഭക്ഷണവും അദ്ദേഹം ഒരുക്കുന്നു,” അൽ വൈബാരി കൂട്ടിച്ചേർത്തു.“അദ്ദേഹം സംസാരിക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ലെങ്കിലും അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യം വളരെ ശക്തമാണ്. രാവിലെ മുതൽ വൈകുന്നേരം വരെ അദ്ദേഹത്തിൻ്റെ വീട് ആളുകളെക്കൊണ്ടും മധുരമുള്ള സംസാരങ്ങളെക്കൊണ്ടും സജീവമാണ്,” മറ്റൊരു അയൽക്കാരനായ സായിദ് അൽ ലുവൈഷ് പറഞ്ഞു.“ഞാൻ അബൂ അബ്ദുല്ലയുടെ (ശാത്തിൽ അൽ ശമ്മരിയുടെ വിളിപ്പേര്) അയൽക്കാരനാണ്. ഓരോ ദിവസവും അയൽക്കാരെയും ദൂരെയുള്ളവരെയും അടുത്തുള്ളവരെയും ഒരുമിച്ചു കൂട്ടാൻ അദ്ദേഹം ശ്രദ്ധിക്കുന്നു.പ്രാതലും, കാപ്പിയും നല്ല രീതിയിലുള്ള സ്വീകരണവും അദ്ദേഹം നൽകുന്നു,” അയൽക്കാരനായ അബ്ദുൽ വഹാബ് അൽ ശലാഫി കൂട്ടിച്ചേർത്തു.ശാരീരിക പരിമിതികൾ ഒരു കുറവായി കാണാതെ, സ്നേഹവും ഔദാര്യവും കൊണ്ട് ആളുകളെ ചേർത്ത് നിർത്തുന്ന ശാത്തിൽ അൽ ശമ്മരിയുടെ ജീവിതം വലിയൊരു മാതൃകയാണ്. വീഡിയോ കാണാംشاتل الشمري.. مواطن لايسمع ولايتكلم إلا أنه يستقبل الضيوف وجيرانه في منزله بشكل يومي في #حائل عبر:@Freeh_Alrmalee pic.twitter.com/WNah0BQ0Z5— العربية السعودية (@AlArabiya_KSA) October 1, 2025 The post സംസാരശേഷിയില്ല, കേൾക്കാനുമാകില്ല: എങ്കിലും വീട് നിറയെ അതിഥികൾ; ഈ സൗദി പൗരൻ സ്നേഹത്തിൽ മാതൃകയാകുന്നു; വീഡിയോ കാണാം appeared first on Arabian Malayali.