ഏഷ്യാ കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കാന്‍ മുന്‍താരം യുവരാജ് സിങ് പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ സഞ്ജു സാംസണിന് ജാക്ക്പോട്ട്. സഞ്ജുവിന്റെ ഫോട്ടോക്ക് ഫേസ്ബുക്കില്‍ 60,000-ത്തിലേറെ ലൈക്ക് ലഭിച്ചു. ഇന്ത്യയുടെ കിരീടനേട്ടത്തില്‍ സുപ്രധാന പങ്കുവഹിച്ച തിലക് വര്‍മക്ക് മൂവായിരത്തോളം ലൈക്കുകളാണ് ലഭിച്ചത്.ഇന്ത്യന്‍ ടീമിന്റെ ഫോട്ടോക്ക് 2000, തിലകിന്റെ മറ്റൊരു ഫോട്ടോക്ക് രണ്ടായിരത്തോളം, അഭിഷേക് ശര്‍മക്ക് രണ്ടായിരം, ശുഭ്മന്‍ ഗില്ലിന് 1400, കുല്‍ദീപ് യാദവ് 1500, ജസ്പ്രീത് ബുമ്രക്ക് 1600 എന്നിങ്ങനെയാണ് ലൈക്കുകളുടെ കണക്ക്. സഞ്ജുവിന്റെ ഫോട്ടോയില്‍ 4500 പേര്‍ കമന്റ് ഇടുകയും 551 പേര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. ഏഷ്യാ കപ്പ് ഫൈനലില്‍ സഞ്ജു ബാറ്റ് ചെയ്യുന്ന ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്. മലയാളികള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫേസ്ബുക്കില്‍ അടക്കം പങ്കുവെച്ചിരുന്നു. Read Also: ഡബിളല്ല ഇത് ഹാട്രിക് എംബാപ്പെ; ചാമ്പ്യന്‍സ് ലീഗില്‍ വന്‍ ജയവുമായി റയല്‍ഏഷ്യാ കപ്പ് ഫൈനലില്‍ തിലക് വര്‍മക്ക് പിന്തുണ നല്‍കി അവധാനതയോടെയുള്ള സ്ഥിരതയാര്‍ന്ന ബാറ്റിങ് ആണ് സഞ്ജു കാഴ്ചവെച്ചിരുന്നത്. മൂന്ന് സുപ്രധാന വിക്കറ്റുകള്‍ നഷ്ടമായി പാക് ടീമിന് മുന്നില്‍ തകര്‍ച്ച നേരിട്ട അവസരത്തിലാണ് ഇന്ത്യയുടെ രക്ഷകനായി തിലകിനൊപ്പം സഞ്ജുവും മാറിയത്.The post യുവിയുടെ പോസ്റ്റില് സഞ്ജുവിന്റെ ചിത്രത്തിന് അറുപതിനായിരത്തിലേറെ ലൈക്ക്; തിലക് വര്മക്ക് മൂവായിരത്തോളം മാത്രം appeared first on Kairali News | Kairali News Live.