എറണാകുളം നഗര മധ്യത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ്. എറണാകുളത്തപ്പന്‍ അമ്പലത്തിന് സമീപത്തുള്ള മരത്തിലാണ് പെരുമ്പാമ്പിനെ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. SC ST മെന്‍സ് ഹോസ്റ്റലിന്റെ കോമ്പൗണ്ടിനുള്ളിലെ മരമാണിത്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തെത്തി.റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളിൽ ആദ്യം പാമ്പിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ സമീപത്തുള്ള കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.Also read – ഒരു കാര്യത്തിലും കൃത്യതയില്ലാത്ത നേതൃത്വം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപി സംസ്ഥാന സെല്ലുകളുടെ ഗ്രൂപ്പില്‍ വീണ്ടും രൂക്ഷ വിമര്‍ശനംസാധാരണയായി പ്രദേശത്ത് പലപ്പോഴായി പെരുമ്പാമ്പിനെ കാണാറുണ്ടെന്നും എന്നാല്‍ ഇത്ര വലിയെ പെരുമ്പാമ്പിനെ കാണുന്നത് ആദ്യമായിട്ടാണെന്നുമാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. പെരുമ്പാമ്പ് എങ്ങനെയാണ് ഇവിടെ എത്തിയതെന്നതില്‍ വ്യക്തത വന്നിട്ടില്ല. പിടികൂടാനായുള്ള ശ്രമം നടക്കുകയാണ്.പെരുമ്പാമ്പിനെ പിടികൂടി വനമേഖലയില്‍ വിടുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.content summery: A giant python was spotted in Ernakulam city. It was found early this morning on a tree near the Ernakulathappan Temple.The post അമ്പമ്പോ വമ്പന് പാമ്പ്; എറണാകുളം നഗരമധ്യത്തിലെ മരത്തില് കൂറ്റന് പെരുമ്പാമ്പ് appeared first on Kairali News | Kairali News Live.