മലയാള സിനിമ പ്രേമികളും പ്രേക്ഷകരുടെയും കാത്തിരിപ്പിന് വിരാമമാകുയാണ് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻ ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് നാളെ അറിയാം. ഒപ്പം തന്നെ ചിത്രത്തിന്റെ ടീസറും നാളെ എത്തും. നീണ്ട ഇടവേളക്ക് ശേഷം പ്രിയതാരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന് ആകാംക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.‘MMMN’ എന്ന താത്കാലിക പേരിട്ടിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ ഷൂട്ടിങ് നടന്നിരുന്നത് ശ്രീലങ്കയിലായിരുന്നു. പാട്രിയറ്റ് എന്നാണ് സിനിമയുടെ പേര് എന്ന് അന്ന് ശ്രീലങ്കൻ ടൂറിസം പേജ് പങ്കുവെച്ചിരുന്നു. എന്നാൽ ഇത് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിരുന്നില്ല. നാളെ എന്തായാലും സിനിമയുടെ പേര് എന്താണെന്ന് അറിയാൻ സാധിക്കും.Also Read: മമ്മൂട്ടിയെ കണ്ട് ഓടിയെത്തി അനുരാഗ് കശ്യപ്: ‍വൈറലായി വീഡിയോനാളെ ഒക്ടോബർ രണ്ടിന് ചിത്രത്തിന്റെ ടീസർ എത്തിമെന്ന വിവരം മലയാളത്തിന്റെ പ്രിയ നടൻ മമ്മൂക്ക സോഷ്യൽമീഡയയിൽ പങ്കുവെച്ചിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഹൈദരാബാദിലെ സെറ്റിലേക്ക് ഇന്നലെ മമ്മൂട്ടി എത്തിയത് വൈറലായിരുന്നു. ശ്രീലങ്ക, ദില്ലി, കൊച്ചി, ഹൈദരബാദ് എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടങ്ങ്.കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാകുന്നുണ്ട്. സിനമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും മഹേഷ് നാരയണനാണ്.The post നാളെ അറിയാം ബിഗ് M’s ഒന്നിക്കുന്ന ആ ചിത്രത്തിന്റെ പേര്: കാത്തിരിപ്പിന് വിരാമിട്ട് ടീസറും appeared first on Kairali News | Kairali News Live.