അവധി ദിനങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി സ്പെഷ്യല്‍ ട്രെയിനുമായി റെയില്‍വേ. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കാണ് ട്രെയിന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.15ന് മംഗലാപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, പിറ്റേന്ന് പുലര്‍ച്ചെ 3.50ന് തിരുവനന്തപുരത്ത് എത്തും. 06065 എന്നാണ് ഈ ട്രെയിനിന്റെ നമ്പര്‍.തിരിച്ച് മംഗലാപുരത്തേക്ക് ശനിയാഴ്ച പുറപ്പെടും. രാവിലെ 6.15ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി 10ന് മംഗലാപുരം സെന്‍ട്രലിലെത്തും. 06066 എന്നാണ് ഈ ട്രെയിനിന്റെ നമ്പര്‍.Read Also: കുറ്റപത്രം സമർപ്പിക്കൽ നിരക്കിൽ രാജ്യത്ത് ഏറ്റവും മുന്നിൽ കേരളം: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്സ്റ്റോപ്പുകള്‍കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷോര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കലNews Summary: Indian Railways to run special trains to avoid rush during holidays between manglore central and thiruvananthapuram north.The post അവധി ദിനങ്ങളിലെ തിരക്ക് ഒഴിവാക്കാന് സ്പെഷ്യല് ട്രെയിന്; മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ച പുറപ്പെടും appeared first on Kairali News | Kairali News Live.