യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കല്‍: ‘അതൊക്കെ നിങ്ങളെന്തിന് അറിയണം’: മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രകോപിതനായി പ്രതിപക്ഷ നേതാവ്

Wait 5 sec.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രകോപിതനായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാനദണ്ഡം എന്തെന്ന ചോദ്യത്തോട് പ്രകോപിതനായ പ്രതിപക്ഷ നേതാവ്അതൊക്കെ നിങ്ങള്‍ എന്തിന് അറിയണമെന്നും എന്തടിസ്ഥാനത്തിലാണ് അധ്യക്ഷനെ തീരുമാനിക്കുന്നതെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ അറിയണ്ടെന്നും പറഞ്ഞു.Also read – ‘രാഹുല്‍ ഗാന്ധിയെ വെടിവയ്ക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞിട്ട് കോണ്‍ഗ്രസ്സ് അനങ്ങിയില്ല; ഭരണപക്ഷ അംഗം ചൂണ്ടിക്കാട്ടിയതിന് ശേഷമാണ് കോണ്‍ഗ്രസ്സ് പരാതി നല്‍കിയത്’: ഇ പി ജയരാജന്‍അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അത് യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ച് അറിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി സംഘടനയിൽ തര്‍ക്കം രൂക്ഷമായി തുടരുകയാണ്. ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് ഒന്നര മാസമായിട്ടും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ നേതൃത്വത്തിന് ആയിട്ടില്ല. അബിന്‍ വര്‍ക്കി പ്രസിഡന്റാകുമെന്നാണ് പൊതുവില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, രമേശ് ചെന്നിത്തലയുടെ നോമിനിയായ അബിന്‍ വര്‍ക്കിയെ പ്രസിഡന്റാക്കില്ല എന്ന വാശിയിലാണ് വി ഡി സതീശന്‍ എന്നാണ് വിവരം..The post യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കല്‍: ‘അതൊക്കെ നിങ്ങളെന്തിന് അറിയണം’: മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രകോപിതനായി പ്രതിപക്ഷ നേതാവ് appeared first on Kairali News | Kairali News Live.