അമേരിക്കയുടെ അടച്ചുപൂട്ടൽ: എച്ച്-1ബി വിസകൾക്കും പണി കിട്ടും, ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിക്കുക ഇങ്ങനെ

Wait 5 sec.

അമേരിക്കയുടെ അടച്ചുപൂട്ടൽ വിവിധ മേഖലകളെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ അംഗങ്ങൾ തമ്മിലുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് രാജ്യത്തെ സ്തംഭനാവസ്ഥയിലേക്ക് തള്ളിവിട്ട പ്രതിസന്ധിയുടെ തുടക്കം. ഇത് സർക്കാർ വകുപ്പുകളിലേക്കുള്ള ഫണ്ടിംഗ് പൂർണ്ണമായും നിലക്കാൻ കാരണമാകും. ഇതോടെ വിമാനത്താവളങ്ങൾ, മൃഗശാലകൾ, ദേശീയ പാർക്കുകൾ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടും. അത് മാത്രമല്ല, ഈ ഭരണസ്തംഭനം (Government Shutdown) എച്ച്-1ബി വിസ നടപടികളെ സാരമായി ബാധിക്കുമെന്ന് ഇമിഗ്രേഷൻ അറ്റോർണി നിക്കോൾ ഗുനാര വ്യക്തമാക്കി. ഫെഡറൽ ഫണ്ടിംഗ് പുനഃസ്ഥാപിക്കുന്നത് വരെ എച്ച്-1ബി വിസ ഫയലിംഗുകൾ പരിഗണിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.എച്ച്-1ബി വിസ നടപടികളുടെ ആദ്യപടിയായ ലേബർ കണ്ടീഷൻ അപേക്ഷ (LCA) സമർപ്പിക്കുന്നത് തൊഴിൽ വകുപ്പിലാണ് (Department of Labour – DOL). തൊഴിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കോൺഗ്രസിന്റെ ഫണ്ടിംഗ് ആവശ്യമായതിനാൽ, ഭരണസ്തംഭനം തീരുന്നത് വരെ ഈ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷൻ നടപടികളും നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ, പുതിയ എച്ച്-1ബി വിസ നേടുന്നതിനോ, നിലവിലെ തൊഴിലുടമയെ മാറുന്നതിനോ, അല്ലെങ്കിൽ സ്റ്റാറ്റസ് എച്ച്-1ബിയിലേക്ക് മാറ്റുന്നതിനോ ഇനി തൊഴിൽ വകുപ്പിൽ നിന്ന് LCA സർട്ടിഫിക്കേഷൻ ലഭിക്കുകയില്ല. ഇതിനകം LCA സർട്ടിഫിക്കേഷൻ ലഭിച്ചവർക്ക് മാത്രമേ എച്ച്-1ബി നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കൂ.അതേസമയം, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പ്രവർത്തിക്കുന്നത് ഫയലിംഗ് ഫീസിനെ ആശ്രയിച്ചായതിനാൽ അവരുടെ പ്രവർത്തനങ്ങളെ ഈ സ്തംഭനം ബാധിക്കില്ല. LCA ലഭിച്ചവർക്ക് USCIS-ൽ എച്ച്-1ബി അപേക്ഷ സമർപ്പിക്കാൻ സാധിക്കും.ALSO READ: കൊടും ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ഗാസയിലേക്കുള്ള സഹായ ബോട്ട് തടഞ്ഞു, സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്താതായി വിവരംഅടിയന്തര സാഹചര്യങ്ങളിലൊഴികെ മറ്റ് സർക്കാർ പ്രവർത്തനങ്ങൾക്ക് ഫണ്ട് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഭരണസ്തംഭനം മൂലം ഉണ്ടാകുന്നത്. എന്നാൽ, ഇന്ത്യയിലെ യുഎസ് എംബസി എക്സ് പ്ലാറ്റ്‌ഫോമിൽ അറിയിച്ചത് പ്രകാരം, വിസ, പാസ്‌പോർട്ട് സംബന്ധമായ മുൻകൂട്ടി നിശ്ചയിച്ച സേവനങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് തടസ്സമില്ലാതെ തുടരും.സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമായ എച്ച്-1ബി വിസ പദ്ധതിയിൽ ട്രംപ് ഭരണകൂടം അടുത്തിടെ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. അപേക്ഷാ ഫീസ് 215 ഡോളറിൽ നിന്ന് ഒരു ലക്ഷം ഡോളറായി വർദ്ധിപ്പിച്ചത് ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. നിലവിലെ ലോട്ടറി സംവിധാനം മാറ്റി ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് മുൻഗണന നൽകുന്ന രീതി നടപ്പിലാക്കാനും പദ്ധതിയുണ്ട്.The post അമേരിക്കയുടെ അടച്ചുപൂട്ടൽ: എച്ച്-1ബി വിസകൾക്കും പണി കിട്ടും, ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിക്കുക ഇങ്ങനെ appeared first on Kairali News | Kairali News Live.