മതരാഷ്ട്രവാദ സിദ്ധാന്തം ഉപേക്ഷിച്ചെന്നുള്ള വി ഡി സതീശൻ്റെ പ്രസ്ഥാവന പച്ചക്കള്ളം: മൗദൂദിയുടെ ഇസ്ലാമിക രാഷ്ട്ര ആശയ പ്രചാരണം സജീവമാക്കാൻ ജമാഅത്തെ ഇസ്ലാമി

Wait 5 sec.

മൗദൂദിയുടെ ഇസ്ലാമിക രാഷ്ട്ര ആശയ പ്രചാരണം സജീവമാക്കാൻ ജമാഅത്തെ ഇസ്ലാമി. ബ്രദർഹുഡ് നേതാക്കളുടെയും മൗദൂദിയുടെയും രാഷ്ട്രീയ ആശയങ്ങൾ താഴേത്തട്ടിലെത്തിയ്ക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സോളിഡാരിറ്റിയുടെ നേതൃത്വത്തിലുള്ള ചർച്ചാ സദസ്സ് ഇന്ന് മലപ്പുറത്ത് നടക്കും. സംസ്ഥാനത്തുടനീളം സെമിനാറുകളും ചർച്ചകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദ സിദ്ധാന്തം ഉപേക്ഷിച്ചെന്നുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്ഥാവനക്ക് തിരിച്ചടിയാണിത്. കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാർ മൗദൂദിയുടെ മതരാഷ്ട്രവാദം കൊണ്ടുനടക്കുന്നില്ലെന്നായിരുന്നു വി ഡി സതീശൻ്റെ പരാമർശം.ALSO READ: ശബരിമല സ്വർണ്ണപാളി വിവാദം: സമഗ്ര അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് യോഗത്തില്‍ തീരുമാനമായിനിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്തായിരുന്നു പ്രതിപക്ഷ നേതാവ് ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. യുഡിഎഫ് വഴി പൊതു സമൂഹത്തിൽ ലഭിച്ച അനുകൂല സാഹചര്യം മുതലാക്കാനാണ് മൗദൂദിയുടെ ഇസ്ലാമിക രാഷ്ട്ര ആശയ പ്രചാരണം സജീവമാക്കുന്നതിലൂടെ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്.ALSO READ: താരിഫ് യുദ്ധം; ഇന്ത്യയ്ക്ക് മേലുള്ള സമ്മര്‍ദം യുഎസിന് തന്നെ തിരിച്ചടിയാവും: വ്യാപാര നഷ്ടം സന്തുലിതമാക്കാന്‍ ഇടപെടുമെന്ന് പുടിന്‍The post മതരാഷ്ട്രവാദ സിദ്ധാന്തം ഉപേക്ഷിച്ചെന്നുള്ള വി ഡി സതീശൻ്റെ പ്രസ്ഥാവന പച്ചക്കള്ളം: മൗദൂദിയുടെ ഇസ്ലാമിക രാഷ്ട്ര ആശയ പ്രചാരണം സജീവമാക്കാൻ ജമാഅത്തെ ഇസ്ലാമി appeared first on Kairali News | Kairali News Live.