ഉള്ളാൾ | സയ്യിദ് മദനി കോളജ് ഓഫ് ഇസ്ലാമിക് സയൻസ് ശരീഅത്ത് കോളജ് വിദ്യാർത്ഥികളുടെ ആർട്ട് ഫെസ്റ്റിവൽ സമാപിച്ചു. മത്സരത്തിൽ ‘ബൈസാൻ്റിൻ ബ്ലാസ്റ്റേഴ്സ്’ ചാമ്പ്യന്മാരായി. ‘റോമൻ റാപ്പേഴ്സ്’ ഫസ്റ്റ് റണ്ണർ-അപ്പും ‘ചെറോക്കി ചേസേഴ്സ്’ സെക്കൻഡ് റണ്ണർ-അപ്പും ആണ്. ‘എനിഗ്‍മ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 250-ലധികം പ്രതിഭകൾ മാറ്റുരച്ചു.സമാപന സംഗമത്തിൽ സയ്യിദ് മദനി ദർഗാ പ്രസിഡണ്ട് ബി ജി ഹനീഫ് ഹാജി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ സഖാഫി ദിശാനിർദ്ദേശ പ്രസംഗം നടത്തി. ദർഗാ ട്രഷറർ നാസിംറഹ്മാൻ, ഉപാദ്യക്ഷൻ അഷ്‌റഫ് അഹ്മദ് റൈറ്റ് വേ, ഇസ്ഹാഖ്, മുസ്തഫ മദനി നഗർ, നജീബ് നൂറാനി, നുഹ്‌മാൻ നൂറാനി, തസ്‌ലീം നൂറാനി സഖാഫി, ബഷീർ സഖാഫി പങ്കെടുത്തു. ഇബ്രാഹിം അഹ്‌സനി മഞ്ചനാടി സ്വാഗതം പറഞ്ഞു.ഫെസ്റ്റിവലിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഉള്ളാൾ നഗരത്തിലെ തെരുവുകളിൽ മാസ്ക് റാലിയും നടത്തി.