മൂന്നാർ, വാഗമൺ, തേക്കടി… ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞ് വിനോദസഞ്ചാര കേന്ദ്രങ്ങൾ; ടൂറിസം മേഖലക്ക് ഉണർവായി പൂജ അവധിദിനങ്ങൾ

Wait 5 sec.

പൂജയുടെ അവധി ആഘോഷങ്ങള്‍ക്കായി ഇടുക്കിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ അവധിയാഘോഷങ്ങള്‍ക്കായി സഞ്ചാരികള്‍ ഒഴുകിയെത്തി. തുടര്‍ച്ചയായി എത്തിയ അവധി ദിവസങ്ങളാണ് ടൂറിസം മേഖലകള്‍ക്ക് ഉണർവ് നല്‍കിയത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇടുക്കിയിലേക്ക് എത്തുന്ന സഞ്ചാരികൾ അതിന്‍റെ സമീപപ്രദേശങ്ങളിലേക്കും പുത്തൻ കാഴ്ചകൾ തേടി ഇറങ്ങുന്നത് ടൂറിസം വ്യാപനത്തിനും ഇടയാക്കുന്നുണ്ട്. മൂന്നാറിലേക്ക് എത്തുന്നവർ മാങ്കുളം, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട തുടങ്ങിയ പ്രദേശങ്ങളിലേക്കും നിങ്ങുന്നു. തൊടുപുഴ വഴി വാഗമണ്ണിലേക്ക് പോകുന്ന ചിലരൊക്കെ ഇലവീഴാപൂഞ്ചിറയും, കോട്ടയം ജില്ലയിലെ ഇല്ലിക്കക്കല്ലും ഒക്കെ കണ്ടിറങ്ങിയാണ് അവിടേക്ക് പോകുന്നത്. കോട്ടയത്തു നിന്ന് തേക്കടി പോകുന്നവർ പാഞ്ചാലിമേടും, പരുന്തുംപാറയും അടക്കമുള്ള നിരവധി കേന്ദ്രങ്ങൾ കണ്ട് യാത്ര ചെയ്യുന്നു.ALSO READ; ചീറിപ്പായാമെന്ന് കരുതേണ്ട; ദേശീയപാത 66 നിരീക്ഷിക്കാൻ കാമറക്കണ്ണുകൾ സജ്ജംഇടുക്കി ജില്ലയിലെ എണ്ണിയാൽ ഒടുങ്ങാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കഴിഞ്ഞ കുറെ ദിവസമായി വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വ്യാപാര മേഖലയിലും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സ്‌പൈസസുകളിലും ബോട്ടിംഗ് കേന്ദ്രങ്ങളിലുമെല്ലാം വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമെല്ലാം സഞ്ചാരികള്‍ മുമ്പെ ബുക്കിംഗ് നടത്തിയിരുന്നു. തദ്ദേശീയ വിനോദ സഞ്ചാരികള്‍ക്ക് പുറമെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്. ഓണക്കാലത്ത് തുടര്‍ച്ചയായി മഴ പെയ്തത് വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയായിരുന്നു. പൂജാവധി കാലത്തുണ്ടായ ഈ തിരക്ക് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർക്ക് പ്രതീക്ഷ നൽകുകയാണ്.The post മൂന്നാർ, വാഗമൺ, തേക്കടി… ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞ് വിനോദസഞ്ചാര കേന്ദ്രങ്ങൾ; ടൂറിസം മേഖലക്ക് ഉണർവായി പൂജ അവധിദിനങ്ങൾ appeared first on Kairali News | Kairali News Live.