ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് ടീമിനെ നയിക്കാൻ ഗിൽ: മൈതാനത്തേക്കിറങ്ങുന്നത് ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താൻ

Wait 5 sec.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് സീരീസിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. ഒക്ടോബർ 2 മുതൽ 6 വരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഡോൺ ബ്രാഡ്മാന്റെ എക്കാലത്തെയും ക്യാപ്റ്റൻസി റെക്കോർഡിന് ഒപ്പമെത്താൻ ഈ മത്സരത്തിൽ ഗില്ലിന് അവസരമുണ്ട്.ഓസ്ട്രേലിയയുടെ ക്യാപ്റ്റനെന്ന നിലയിൽ ബ്രാഡ്മാന് 11 ഇന്നിങ്ങ്സുകളിൽ നിന്നാണ് 1000 ടെസ്റ്റ് റൺസ് നേടിയത്. ഗിൽ ഇന്ത്യയെ നയിച്ച അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 10 ഇന്നിങ്ങ്സുകളിൽ നിന്നായി 754 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്. ആദ്യ ഇന്നിങ്ങ്സിൽ 246 റൺസ് കൂടി നേടാൻ ഗില്ലിന് സാധിച്ചാൽ ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റിൽ 1000 റൺസ് നേടുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ബാറ്റ്സ്മാനായി മാറാൻ സാധിക്കും.Also Read: ഇനി ​ഗോൾ മഴ; സൂപ്പർ ലീഗ് കേരള രണ്ടാം സീസണ് നാളെ കോഴിക്കോട് പന്തുരുളും37 മത്സരങ്ങളിൽ നിന്ന് 2647 റൺസാണ് ഗിൽ ഇതുവരെ നേടിയിട്ടള്ളത്. അതൊടൊപ്പം തന്നെ ഈ മത്സരത്തിൽ മൂന്നക്കം കടക്കുകയാണെങ്കിൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 10 മൂന്നക്ക സ്കോറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാകാനും ഗില്ലിന് സാധിക്കും.The post ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് ടീമിനെ നയിക്കാൻ ഗിൽ: മൈതാനത്തേക്കിറങ്ങുന്നത് ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്താൻ appeared first on Kairali News | Kairali News Live.