ഗാന്ധി ജയന്തി ദിനാഘോഷം : മാമാങ്ക സ്മാരകങ്ങളും ഗാന്ധി സ്മൃതിയും ശുചീകരിച്ചു

Wait 5 sec.

തിരുന്നാവായ: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുനാവായ റി എക്കൗ ട്രോമ കെയർ എന്നിവർ ചേർന്ന് തിരുനാവായയിൽ മാമാങ്ക സ്മാരകങ്ങൾ, ഗാന്ധി സ്മൃതി എന്നിവ ശുചീകരിച്ചു. ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി. തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമ്പറ്റ ദേവയാനി പരിപാടി ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു.തിരുനാവായിലെ മാമാങ്ക സ്മാരകങ്ങളിൽപ്പെട്ട മണി കിണർ, ചങ്ങമ്പള്ളി കളരിയുടെ പരിസരം എന്നിവയാണ് ശുചീകരിച്ചത്. കേരള ബാങ്ക് എഫ്.എൽ.സി.എം. കെ. സതിഷ് ബാബു, ട്രോമ കെയർ കൽപകഞ്ചേരി യൂണിറ്റ് ലീഡർ ഇസ്മായിൽ പറവന്നൂർ, യുനസ് കുന്നും പുറം, ഷറഫുദ്ധീൻ പല്ലാർ , എന്നിവർ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഹാരിസ് പറമ്പിൽ , സോളമൻ കളരിക്കൽ, കോഴിപുറം ട്രോമ കെയർ കോ ഓർഡിനേറ്റർ ഷമീർ അലി വൈലത്തൂർ, ഖാലിദ് ഗുരുക്കൾ സർവോദയ മേള കമ്മിറ്റി വൈസ് ചെയർമാൻ മുളക്കൽ മുഹമ്മദാലി . തേക്കിൽ നൗഷാദ്, സി.കെ.ശിവൻ, ഹമീദ് കൈനിക്കര , സൂർപ്പിൽ അഷ്റഫ്‌, ഷംസു കുന്നക്കാട്ട്, ചിറക്കൽ ഉമ്മർ എന്നിവർ പങ്കെടുത്തു.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിലെ ദേശീയ ഹരിതസേന യൂണിറ്റുമായി സഹകരിച്ച് വിവിധ പരിപാടികൾ നടത്തിയിരുന്നു.മദ്യലഹരിയിലുണ്ടായ അടിപിടിക്കിടെ തേഞ്ഞിപ്പലത്ത് 48 കാരന്‍ കൊല്ലപ്പെട്ടു, സുഹൃത്തുക്കൾ കസ്റ്റഡിയിൽ