തേഞ്ഞിപ്പലം: മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ തേഞ്ഞിപ്പലം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. തേഞ്ഞിപ്പലം അരീപ്പാറ സ്വദേശി കള്ളിയിൽ കീഴ്ക്കുത്ത് വീട്ടിൽ അബൂബക്കർ ( 78) തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശി പള്ളിയാളി രാമകൃഷ്ണൻ ( 53) എന്നിവരെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തത്.തേഞ്ഞിപ്പലം പഞ്ചായത്തിലെ 17-ാം വാർഡിൽപ്പെടുന്ന അരീപ്പാറ കീഴക്കുത്ത് കടവിന് സമീപം അരീപ്പാറക്കടുത്ത് മുല്ലശേരി മങ്ങാട്ടയിൽ പറമ്പിൽ താമസിക്കുന്ന കളത്തുംകണ്ടി നാരായണന്‍റെ മകൻ രജീഷ് എന്ന ചെറുട്ടി (48) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ രജീഷിന്‍റെ മരണം ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തിയിരുന്നു. മുഖഭാഗത്ത് ശരീരത്തിനുള്ളിൽ പരിക്കുകളുള്ളതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിൽ അരീപ്പാറ കീഴ്കുത്ത് കടവിന് സമീപം കള്ളിയിൽ അബൂബക്കറിന്‍റെ വീട്ടിലാണ് കൊലപാതകം നടന്നത്. സംഭവ സമയത്ത് അബൂബക്കറും രാമകൃഷ്ണനും ഒന്നിച്ചുണ്ടായിരുന്നു.തിങ്കളാഴ്ച്ച രാത്രിയിൽ അബൂബക്കറിന്‍റെ വീട്ടിൽ നിന്ന് ബഹളം ഉണ്ടായതായും ദുരൂഹമായ സാഹചര്യമായിരുന്നു എന്നുമാണ് പരിസരവാസികൾ പോലീസിന് മൊഴി നൽകിയത്. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച്ച രാത്രി തന്നെ അബൂക്കറിനെയും രാമകൃഷ്ണനെയും തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.പ്രവാസിയായിരുന്ന അബൂബക്കർ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി തനിച്ചായിരുന്നു താമസം. തനിച്ച് താമസിക്കുന്ന അബൂബക്കറിന്‍റെ വീട്ടിൽ രാമകൃഷ്ണനും രജീഷും നിത്യസന്ദർശകരായിരുന്നു. ഇവർ അധിക ദിവസങ്ങളിലും ഒരുമിച്ച് മദ്യപിക്കാറുമുണ്ടായിരുന്നു.പാണ്ടിക്കാട്ട് 20 ഗ്രാം മാരക ലഹരിവസ്തുവായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍