തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ വിവരിച്ച് രാഹുല്‍ഗാന്ധി. വോട്ട് മോഷണമാണ് നടക്കുന്നതെന്ന് രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത വേണം. മഹാരാഷ്ട്രയില്‍ 5 വര്‍ഷത്തില്‍ ചേര്‍ത്തതിലും കൂടുതല്‍ 5 ദിവസം കൊണ്ട് ചേര്‍ത്തു. മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനത്തിലും ദുരൂഹതയുണ്ടെന്ന് രാഹുൽ ഗാന്ധി.മഹാരാഷ്ട്ര വോട്ടെടുപ്പ് അവസാനിച്ച 5 മണിക്ക് ശേഷവും പോളിംഗ് ശതമാനം കുതിച്ചുയര്‍ന്നു. സിസിടിവി ദൃശ്യങ്ങള്‍ കാണിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. പോളിങ്ങിന്റെ ഒരു രേഖയും നശിപ്പിക്കാന്‍ പാടില്ല. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസത്തിനുളളില്‍ കമ്മീഷന്‍ നശിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷണത്തിന് കൂട്ടുനിന്നു.Also read: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണോ? നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രംചില തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ പട്ടികയില്‍ വന്നു. സര്‍വ്വത്ര ക്രമക്കേടാണ് നടന്നത്. കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നു.കര്‍ണാടകയിലും ക്രമക്കേടുകള്‍ നടന്നു. വോട്ടര്‍ പട്ടിക നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. സോഫ്ടര്‍ കോപ്പികള്‍ തരാത്തതിനാല്‍ കടലാസ് കോപ്പികള്‍ പരിശോധിച്ചു. വ്യാജ വിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍. ഒരു വോട്ടര്‍ തന്നെ നാല് ബൂത്തുകളില്‍ വോട്ട് ചെയ്തു എന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.The post ‘നടക്കുന്നത് വോട്ട് മോഷണം’; തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള് വിവരിച്ച് രാഹുല് ഗാന്ധി appeared first on Kairali News | Kairali News Live.