ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; പാർലമെൻറ് ഇന്നും പ്രക്ഷുബ്‌ധം

Wait 5 sec.

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. എസ്‌ഐആര്‍ വിഷയം ഉയര്‍ത്തി ഡോ.ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അനുമതി നിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയില്‍ മണിപ്പുര്‍ ബജറ്റും രാജ്യസഭയില്‍ കോസ്റ്റല്‍ ഷിപ്പിംഗ് ബില്ലും ശബ്ദ വോട്ടോടെ കേന്ദ്രം പാസാക്കിയെടുത്തു.ALSO READ: ജമ്മു കശ്മീരിൽ 25 പുസ്തകങ്ങൾക്ക് നിരോധനം; സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എം പിതുടര്‍ച്ചയായ പതിമൂന്നാം ദിവസവും ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം തീര്‍ത്തു. മുദ്രാവാക്യം വിളികളുമായി പ്ലക്കാര്‍ഡുയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ഇരുസഭകളും രണ്ട് തവണ പിരിഞ്ഞു. വീണ്ടും പ്രതിഷേധവും ബഹളവും തുടര്‍ന്നതോടെ ഇന്നത്തേക്ക പിരിയുകയായിരുന്നു. എസ്‌ഐആര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അനുവദിച്ചില്ല.ALSO READ: അധിക തീരുവ ചുമത്തിയ അമേരിക്കയുടെ നടപടി; ട്രംപിന്റെ പേരു പറയാതെ മോദിയുടെ മറുപടിഅരുന്ധതി റോയി, എ.ജി. നൂറാനി എന്നിവരുടേതുള്‍പ്പെടെ ജമ്മു കശ്മീര്‍ ഭരണകൂടം 25 പുസ്തകങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഗുരുതരമായ വിഷയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. വി. ശിവദാസന്‍ എംപിയും ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മണിപ്പുര്‍ ബജറ്റും രാജ്യസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന കോസ്റ്റല്‍ ഷിപ്പിംഗ് ബില്ലും ഭേദഗതികള്‍ അംഗീകരിക്കാതെ ശബ്ദ വോട്ടോടെ കേന്ദ്രം പാസാക്കിയെടുത്തു.The post ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; പാർലമെൻറ് ഇന്നും പ്രക്ഷുബ്‌ധം appeared first on Kairali News | Kairali News Live.