മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അനക്കാംപൊയില്‍ കള്ളാടി – മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ്റ്റ് 31 വൈകിട്ട് നിര്‍വ്വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.വയനാട്ടിലേക്ക് ഇനി വേഗത്തില്‍ എത്താമെന്നും ഇത് വയനാടിന്റെ വെളിച്ചവഴി മാത്രമല്ല, കേരളത്തിന്റെ ഭാവിയിലേക്കുള്ള ദിശയാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞുമന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നു!വയനാട്ടിലേക്ക് ഇനി വേഗത്തില്‍ എത്താം…ഇത് വയനാടിന്റെ വെളിച്ചവഴി മാത്രമല്ല,കേരളത്തിന്റെ ഭാവിയിലേക്കുള്ള ദിശയാണ്!അനക്കാംപൊയില്‍-കള്ളാടി-മേപ്പാടിതുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ആഗസ്റ്റ്റ്റ് 31 വൈകീട്ട് നിര്‍വ്വഹിക്കും.