അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹനമോടിച്ച എ കെ വിഷ്ണുനാഥിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്യുക. വാഹനം ഓടിക്കാൻ പരിശീലിപ്പിച്ച വാഹനത്തിൽ ഒപ്പം ഉണ്ടായിരുന്ന ബന്ധു വിജയൻ്റെ ലൈസൻസും സസ്പെൻഡ് ചെയ്യും. മോട്ടോർ വാഹന വകുപ്പിന്റേതാണ് തീരുമാനം.തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ മുന്നിൽ നിർത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറിയത്. പരുക്കേറ്റവരിൽ രണ്ടുപേർ ഓട്ടോഡ്രൈവർമാരും രണ്ടുപേർ കാൽനടയാത്രക്കാരുമാണ്. ഒരു ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു.ALSO READ: കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യംയുവാവും ബന്ധുവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമെന്നാണ് ആര്‍ടിഒ നല്‍കുന്ന വിവരം. ഇരുവരെയും പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് സാരമുള്ളതല്ല. പ്രാഥമിക പരിശോധനയില്‍ വാഹനത്തിന് സാങ്കേതികമായ പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ആര്‍ടിഒ വ്യക്തമാക്കിയിട്ടുണ്ട്.The post ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റർ; കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും appeared first on Kairali News | Kairali News Live.