‘ഒന്നല്ല, രണ്ടല്ല, പതിനായിരം വര്‍ഷങ്ങളേറെ ചുമന്നൊരമ്മ’; ബുക്കിൽ നിറയെ കവിതകൾ, ആലപ്പുഴയിലെ ആ പെൺകുട്ടിയെ ചേർത്തുപിടിച്ച് മന്ത്രി വീണാ ജോർജ്

Wait 5 sec.

അച്ഛൻ്റെയും രണ്ടാനമ്മയുടെയും നിരന്തര ദേഹോപദ്രവങ്ങൾക്ക് ഇരയാകുകയും ഡയറിക്കുറിപ്പുകളിലൂടെ പുറംലോകത്തെ അറിയിക്കുകയും ചെയ്ത ആലപ്പുഴയിലെ ആ പെൺകുട്ടിയെ സന്ദർശിച്ച് മന്ത്രി വീണാ ജോർജ്. നോട്ട് ബുക്കിൽ നിറയെ കവിതകൾ എഴുതുന്ന കൊച്ചുമിടുക്കിയാണ് അവളെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.തൊട്ടിലിലാട്ടുമമ്മതാരാട്ടായി പാടുമമ്മഒന്നല്ലരണ്ടല്ലമൂന്നല്ലനാലല്ലപതിനായിരം വര്‍ഷങ്ങളേറെ ചുമന്നൊരമ്മ…ഇത് അവളുടെ കവിതയിലെ വരികളാണ്. അച്ഛനും രണ്ടാനമ്മയും ക്രൂരമായി ഉപദ്രവിച്ച കുഞ്ഞുമകള്‍ തന്റെ അമ്മയെ കുറിച്ചെഴുതിയതാണ് കവിത. ഇത് മാത്രമല്ല ഒരുപാട് കവിതകള്‍ ഉണ്ട് അവളുടെ നോട്ട് ബുക്കില്‍. അച്ഛന്റെ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ അവള്‍. Read Also: സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരംവനിതാ ശിശു വികസന വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഈ മകള്‍ ഉണ്ടാകുക. നാളെ മുതല്‍ സ്‌കൂളില്‍ പോകും. ഇന്നലെ ഈ മകളേയും അച്ഛന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളേയും ഇന്നലെ സന്ദര്‍ശിച്ചു. അരുണ്‍ കുമാർ എം എല്‍ എയും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.The post ‘ഒന്നല്ല, രണ്ടല്ല, പതിനായിരം വര്‍ഷങ്ങളേറെ ചുമന്നൊരമ്മ’; ബുക്കിൽ നിറയെ കവിതകൾ, ആലപ്പുഴയിലെ ആ പെൺകുട്ടിയെ ചേർത്തുപിടിച്ച് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.