കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89) കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആൻ്റോ എന്നയാൾ ഗുരുതരാവസ്ഥയിൽ ആണ്. ഇയാളെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ALSO READ: തുമ്പ സെന്റ് ആന്‍ഡ്രൂസില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് രോഗിയുമായി പോകുന്ന ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാണിപ്പയ്യൂർ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. എതിർ ദിശയിൽ വന്ന കാർ പെട്ടെന്ന് നിയന്ത്രണം തെറ്റി ആംബുലൻസ് മുന്നിൽ പെടുകയായിരുന്നു. ഇടിച്ച ആംബുലൻസ് റോഡിൽ മറിഞ്ഞു.ഇതിൽ ഉണ്ടായിരുന്ന രോഗിയെ ഉടനെ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. കാറിൽ ഉണ്ടായിരുന്നവരെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തിട്ടില്ലായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.The post കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.