കരിമ്പനകളുടെ നാട്ടിൽ സർഗമഴ പെയ്തൊഴിഞ്ഞു; കിരീടം മലപ്പുറം വെസ്റ്റിന്

Wait 5 sec.

പാലക്കാട് | കരിമ്പനകളുടെ നാട്ടിൽ സർഗ്ഗമഴ വർഷിച്ച് 32മത് കേരള സാഹിത്യോത്സവിന് തിരശ്ശീല വീണപ്പോൾ കിരീടം മലപ്പുറം വെസ്റ്റിലേക്ക്. മലപ്പുറം ഈസ്റ്റ് രണ്ടാം സ്ഥാനവും മലപ്പുറം സൗത്ത് മൂന്നാം സ്ഥാനവും നേടി. വോക്കൽ ഓഫ് ദി ഫെസ്റ്റ് ആയി കാസർഗോഡ് ജില്ലയിലെ ഹാദിയും പെൻ ഓഫ് ദി ഫെസ്റ്റ് ആയി മലപ്പുറം ഈസ്റ്റിലെ അൻഷിദ ഷെറിനും തിരഞ്ഞെടുക്കപ്പെട്ടു. 18 സംഘടന ജില്ലകളിൽ നിന്നായി 2500 പ്രതിഭകലാണ് സാഹിത്യോത്സവിൽ മാറ്റുരച്ചത്.സാഹിത്യോത്സവ് കന്നട എഴുത്തുകാരൻ വിവേക് ശാൻഭാഗ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ കെ പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.സാഹിത്യോത്സവിന്റെ ഭാഗമായുള്ള വ്യത്യസ്ത സാംസ്കാരിക സദസ്സുകളിൽ വീരാൻകുട്ടി, പ്രദീപ് പേരശ്ശനൂർ, പി എൻ ഗോപീകൃഷ്ണൻ, ടി ടി ശ്രീകുമാർ, കെഎം അനിൽ ചേലേമ്പ്ര, സി പി ജോൺ, വിനിൽ പോൾ, കെ ഇ എൻ കുഞ്ഞഹമ്മദ്, പി വി ഷാജികുമാർ, കെ സി നാരായണൻ സംബന്ധിച്ചു.അടയാളം എന്ന പ്രമേയത്തിലാണ് ഈ വർഷം സാഹിത്യോത്സവ് സംഘടിപ്പിച്ചത്. മനുഷ്യജീവിതത്തിൻ്റെ അടിസ്ഥാനം അടയാളപ്പെടുത്തലുകളാണ്. തകർക്കാനാവാത്ത ചരിത്രങ്ങളായി അവകൾ അവശേഷിക്കും. അടയാളത്തെ പ്രതീകവൽക്കരിക്കുന്ന ആവിഷ്കാരങ്ങളാണ് വേദിയിലും നശരീരയിലും ഒരുക്കിയത്. 33ാമത് സാഹിത്യോത്സവ് നടക്കുന്ന ആലപ്പുഴ ജില്ലക്ക് പതാക ചടങ്ങിൽ കൈമാറി.