‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം’; മുഖ്യമന്ത്രിക്ക് കൂടെയുള്ള സെല്‍ഫി പങ്കുവെച്ച് അഹാന

Wait 5 sec.

വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടി അഹാന കൃഷ്ണ. ‘മധുരതരമായ യാദൃച്ഛികത, എന്തൊരു ഊഷ്മളമായ, ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിത്വം’ എന്ന അടിക്കുറിപ്പോടെയായിരുന്നു അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടത്.അഹാന മുൻ സീറ്റിലും മുഖ്യമന്ത്രി പിൻസീറ്റിലും ഇരിക്കുന്ന ഫോട്ടോയാണിത്. ഇതിൻ്റെ സ്ക്രീൻ ഷോട്ട് മന്ത്രി വി ശിവൻകുട്ടി അടക്കം നിരവധി പേർ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഇന്ന് കണ്ട മനോഹരമായ സെൽഫി എന്നാണ് മന്ത്രി വി ശിവൻകുട്ടി അടിക്കുറിപ്പ് നൽകിയത്. ഇത് വൈറലാകുകയും ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്യുകയുമുണ്ടായി.Read Also: ‘ഒന്നല്ല, രണ്ടല്ല, പതിനായിരം വര്‍ഷങ്ങളേറെ ചുമന്നൊരമ്മ’; ബുക്കിൽ നിറയെ കവിതകൾ, ആലപ്പുഴയിലെ ആ പെൺകുട്ടിയെ ചേർത്തുപിടിച്ച് മന്ത്രി വീണാ ജോർജ്‘ഹൃദയ മറിഞ്ഞവര്‍ എന്നും ചേര്‍ത്തു നിര്‍ത്തിയിട്ടേയുള്ളു.. പ്രിയ സഖാവ്, സഹൃദയനായ ജനനേതാവ്, മലയാളക്കരയുടെ അഭിമാനം’- എന്നിങ്ങനെ നിരവധി കമൻ്റുകളും വരുന്നുണ്ട്.News Summary: Actress Ahana Krishnakumar shared a selfie with Chief Minister Pinarayi Vijayan on social media during a flight.The post ‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം’; മുഖ്യമന്ത്രിക്ക് കൂടെയുള്ള സെല്‍ഫി പങ്കുവെച്ച് അഹാന appeared first on Kairali News | Kairali News Live.