മലയാളികളുടെ നിത്യജീവിതത്തിൽ ആഹാരവുമായി ബന്ധപ്പെട്ട് മാറ്റി നിർത്താനാകാത്ത രണ്ട് ഘടകങ്ങളാണ് വെളിച്ചെണ്ണയും തേങ്ങയും. ഇവ രണ്ടുമില്ലാതെയുള്ള ഭക്ഷണ സംസ്കാരം മലയാളിക്ക് ചിന്തിക്കാൻ കൂടിയാകാത്തതാണ്. പക്ഷെ വെളിച്ചെണ്ണയുടെ വില കൂടിയത് നമ്മളെ വട്ടം കറക്കുന്നുണ്ട്. അതിനൊപ്പം വിപണിയിൽ നിലനിൽക്കുന്ന ഒരു ഭീഷണിയാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരുടെ സാന്നിധ്യം. ആരോഗ്യത്തിന് ഭീഷണിയാകുന്ന മായം കലർന്ന എണ്ണയാണോ എന്നറിയാൻ ചില വഴികളുണ്ട്. വീട്ടിൽ തന്നെ നമുക്ക് ഇത് പരിശോധിച്ച് വിലയിരുത്താനാകും.ചൂടുപിടിക്കുമ്പോൾ ഉണ്ടാകുന്ന ഗന്ധവ്യത്യാസംപാചകവുമായി ബന്ധപ്പെട്ട് എണ്ണ ചൂടാകുന്നത് സാധാരണമാണ്. എന്നാൽ മായം കലർന്ന വെളിച്ചെണ്ണയാണോ ഇതെന്ന് അറിയാനും നമുക്ക് ചൂടാക്കുന്നതിലൂടെ അറിയാൻ കഴിയും. ശുദ്ധമായ എണ്ണ ചെറുതീയില്‍ ചൂടാക്കുമ്പോള്‍ നല്ല മണം ഉണ്ടാകാറുണ്ട്. മായം ചേര്‍ത്തതെങ്കില്‍ ചൂടാക്കുമ്പോള്‍ അസ്വാഭാവികമായ മണമുണ്ടാകാം. പാചകം ചെയ്യുന്നവർക്ക് ഈ വ്യത്യസം എളുപ്പത്തിൽ കണ്ടു പിടിക്കാനാകും.ALSO READ; സവാളയിലെ കറുത്തപാടുകള്‍ കണ്ടിട്ടില്ലേ… ഇത് സൂക്ഷിക്കണോ?ഫ്രിഡ്ജിൽ വെച്ച് വ്യത്യാസമറിയാംഒരു ഗ്ലാസ്സ് കുപ്പിയിൽ വെളിച്ചെണ്ണ ഫ്രിഡ്ജില്‍ വച്ചുനോക്കൂ. അര മണിക്കൂർ മാത്രം വച്ചാൽ മതിയാകും. എണ്ണ വെളുത്ത നിറത്തിൽ ഉറച്ചിട്ടുണ്ടെങ്കിൽ അത് ശുദ്ധമായ വെളിച്ചെണ്ണയാണെന്ന് അർത്ഥം. മായം കലര്‍ന്ന എണ്ണയാണെങ്കിൽ, മായം കലര്‍ത്തിയ ഭാഗം വെളിച്ചെണ്ണയ്ക്ക് വേറിട്ടൊരു പാളിയായി മുകളിലോ താഴെയോ പ്രത്യക്ഷപ്പെടും.വെള്ളത്തില്‍ ലയിപ്പിക്കുകഏറ്റവും സിമ്പിൾ ആയി നിമിഷനേരം കൊണ്ട് മായം ചേർന്ന വെളിച്ചെണ്ണയെ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും. ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒ‍ഴിക്കുക. എണ്ണ ശുദ്ധമെങ്കിൽ വെള്ളത്തില്‍ ലയിക്കില്ല. അത് മുകളില്‍ പാളിയായി വേറിട്ട് നില്‍ക്കും. മായം ചേര്‍ത്തതാണെങ്കിൽ അത് വെള്ളത്തില്‍ ലയിക്കുന്നതായി കാണാം.ALSO READ; പാവയ്ക്ക ക‍ഴിക്കാൻ മടിയാണോ? എന്നാൽ ഈ അച്ചാറൊന്ന് പരീക്ഷിക്കൂഎണ്ണ നമ്മൾ സാധാരണയായി തലയിലും ചർമത്തിലും പുരട്ടാറുണ്ട്. ശുദ്ധമായ വെളിച്ചെണ്ണ പുരട്ടുമ്പോൾ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും ചര്‍മ്മം മൃദുവായി അനുഭവപ്പെടുകയും ചെയ്യും. ചര്‍മത്തില്‍ സാവധാനം മാത്രം ആഗിരണം ചെയ്യപ്പെടുകയും ഒട്ടിപ്പിടിക്കുന്നതായി തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനർഥം എണ്ണ മായം കലർന്നതാണെന്നാണ്.ഇത്തരം വേഗത്തിലും ലളിതമായും ഉ‍ള്ള ചെറിയ വിദ്യകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ വെളിച്ചെണ്ണയുടെ ഗുണനിലവാരം നോക്കാനാകും. എണ്ണ വാങ്ങുമ്പോള്‍ FSSAI യുടെ മുദ്ര ഉറപ്പ് വരുത്തുന്നതും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്.The post വെളിച്ചെണ്ണയിലെ വ്യാജനെ സിംപിൾ ട്രിക്കുകളിലൂടെ തിരിച്ചറിയാം; ഇവയൊന്ന് പരീക്ഷിച്ചു നോക്കൂ appeared first on Kairali News | Kairali News Live.