എ ഐകൾ തമ്മിലുള്ള ചെസ് മത്സരം, ലക്ഷ്യം ശക്തമായ ചെസ്സ്-പ്ലേയിംഗ് ലാർജ് ലാംഗ്വേജ് മോഡൽ (LLM) കണ്ടെത്തുക. വിജയി ചാറ്റ് ജിപിടി o3 മോഡൽ. എ ഐകൾ തമ്മിൽ നടന്ന പൊരിഞ്ഞ പോരാട്ടത്തിന്റെ ഏകദേശ രൂപമിതാണ്. കാഗിൾ ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ എലോൺ മസ്‌കിന്റെ എക്സ് എഐ മോഡലായ ഗ്രോക്ക് 4 നെ പരാജയപ്പെടുത്തിയാണ് ജിപിടി 03 വിജയിയായത്.ഓപ്പൺഎഐ, എക്സ്എഐ, ഗൂഗിൾ, ആന്ത്രോപിക്, ഡീപ്സീക്ക്, മൂൺഷോട്ട് എഐ ഉൾപ്പെടെ എട്ട് മോഡലുകളായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. ചെസ്സ് കളിക്കായി പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്തിട്ടില്ലാത്ത മൾട്ടി-പർപ്പസ് എൽഎൽഎമ്മുകൾ ഉപയോഗിച്ചായിരുന്നു മത്സരം. ഗൂഗിളിന്റെ ജെമിനി മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത്.Also Read: ആറ് മാസം ഈ ആപ്പ് വീണ്ടെടുത്തത് നഷ്ടപ്പെട്ട ലക്ഷകണക്കിന് ഫോണുകൾ: ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ വേഗം ആകട്ടെഎഐയുടെ വളർച്ച മനസിലാക്കാൻ ചെസ് പോലുള്ള ഗെയിമുകൾ ഉപയോഗിക്കാറുണ്ട്. ഇപ്പോൾ നടന്ന കാഗിൾ ടൂർണമെന്റിൽ ചെസ്സ് എഞ്ചിനുകൾ ഉപയോഗിക്കുന്നതിനുപകരം ജനറൽ LLM-കളെയാണ് പരീക്ഷിച്ചതെന്നതാണ് പ്രത്യേകത.The post എ ഐ ചെസ് മത്സരം ഗ്രോക്കിനെ തോല്പിച്ച് ചാറ്റ് ജിപിടിക്ക് കിരീടം; ജെമിനി മൂന്നാം സ്ഥാനത്ത് appeared first on Kairali News | Kairali News Live.