തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 81 ഡോക്ടര്‍മാരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 3 ഡോക്ടര്‍മാരേയും ഉള്‍പ്പെടെ 84 ഡോക്ടര്‍മാരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചു വിട്ടു. ബാക്കിയുള്ളവര്‍ക്കെതിരേയുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിന് പുറമേയാണിത്.ALSO READ; ‘കോടതിവിധി പോലും ബാധകമല്ല എന്ന തരത്തിൽ ഗവർണറും വിസിമാരും പ്രവർത്തിക്കുന്നു; ഗവർണർമാരെ വച്ച് സർവ്വകലാശാലകൾ തകർക്കുമെന്നതാണ് കേന്ദ്രനയം’: എംവി ഗോവിന്ദൻ മാസ്റ്റർNews summary: Health Minister Veena George announced that action is being taken against 444 doctors in the Health Department who haven’t declared their probation and against 157 doctors who have declared their probation, who are illegally absent from service.The post അനധികൃതമായി സേവനത്തില് നിന്ന് വിട്ടുനില്ക്കുന്ന 601 ഡോക്ടര്മാര്ക്കെതിരെ നടപടി; 84 പേരെ പിരിച്ചുവിട്ടു appeared first on Kairali News | Kairali News Live.