കാത്തിരിക്കുക; ബഹ്‌റൈന്റെ ആകാശത്ത് അത്യപൂര്‍വ വിസ്മയ കാഴ്ചകള്‍

Wait 5 sec.

മനാമ: ബഹ്‌റൈന്റെ ആകാശത്ത് അത്യപൂര്‍വ വിസ്മയ കാഴ്ചകള്‍ തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 11 ന് വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ 10 മണിക്കൂറും 52 മിനിറ്റും നീണ്ടുനില്‍ക്കുന്നതാണ് ഈ ആകാശ വിസ്മയങ്ങള്‍. ആകാശത്ത് ഗ്രഹങ്ങളായ ചൊവ്വ, ശനി, ചന്ദ്രന്‍, പെര്‍സിഡ് ഉല്‍ക്കാവര്‍ഷം, ശുക്രനും വ്യാഴവും തമ്മിലുള്ള സംയോജനം എന്നിവ ദൃശ്യമായേക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ അലി അല്‍-ഹാജ്രി പറഞ്ഞു.തെളിഞ്ഞ കാലാവസ്ഥയില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചൊവ്വ ദൃശ്യമാകും. ഭൂമിയില്‍ നിന്ന് 325 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയില്‍ നിന്നുള്ള പ്രകാശം ഇവിടെയെത്താന്‍ ഏകദേശം 18 മിനിറ്റും 4 സെക്കന്‍ഡും എടുക്കും.രാത്രി ഏകദേശം 9.30 തോടെ, കിഴക്കന്‍ ആകാശത്ത് ചന്ദ്രന്‍ ശനിയോട് അടുക്കുന്ന കാഴ്ച കാണാം. രാത്രി മുഴുവന്‍ ഈ രണ്ട് ആകാശഗോളങ്ങളും കൂടുതല്‍ അടുത്ത് വരും. ചൊവ്വാഴ്ച പുലര്‍ച്ചെ ആകുമ്പോഴേക്കും ചന്ദ്രനും ശനിയും തമ്മിലുള്ള അകലം 7 ഡിഗ്രിയും 27 മിനിറ്റുമായി ചുരുങ്ങും. 92.5 ശതമാനം പ്രകാശമുള്ള ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏകദേശം 3,70,000 കിലോമീറ്റര്‍ അകലെയായിരിക്കും.ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഒരു സെക്കന്‍ഡിനപ്പുറം കൊണ്ട് ഭൂമിയിലെത്തും. അതേസമയം, ഏകദേശം പൂര്‍ണ്ണമായും (99.9%) പ്രകാശമുള്ള ശനി 1.3 ബില്യണ്‍ കിലോമീറ്റര്‍ അകലെയായിരിക്കും. ശനിയില്‍ നിന്നുള്ള പ്രകാശം എത്താന്‍ ഒരു മണിക്കൂറിലധികം സമയമെടുക്കും. The post കാത്തിരിക്കുക; ബഹ്‌റൈന്റെ ആകാശത്ത് അത്യപൂര്‍വ വിസ്മയ കാഴ്ചകള്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.