‘ശശി തരൂര്‍ ഗോഡ്‌സെയുടെ പാര്‍ട്ടിയിലേക്ക് കാല്‍വെക്കാനായി കാത്തിരിക്കുന്നു’; കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമാണോ സി ടീമാണോ എന്നറിയില്ലെന്നും ബിനോയ് വിശ്വം

Wait 5 sec.

ശശി തരൂര്‍ മഹാത്മാഗാന്ധിയുടെ പാര്‍ട്ടി വിട്ട് ഗോഡ്‌സേയുടെ പാര്‍ട്ടിയിലേക്ക് കാല്‍ വയ്ക്കാനായി മുഹൂര്‍ത്തം കാത്തിരിക്കുന്നുവെന്ന് ബിനോയ് വിശ്വം. കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമാണോ സി ടീമാണോ എന്നറിയില്ല. കോണ്‍ഗ്രസിനുള്ളില്‍ ബി ജെ പിയുടെ സ്ലീപ്പര്‍ സെല്‍സ് ഉണ്ടെന്ന് രാഹുല്‍ഗാന്ധി പറഞ്ഞത് എല്ലാവരും കേട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കന്യാസ്ത്രീകള്‍ പോയത് ആരെയും മതം മാറ്റാനല്ല. പാവപ്പെട്ട യുവതികള്‍ക്ക് ജീവിക്കാന്‍ വേണ്ടിയുള്ള തൊഴില്‍ നല്‍കാനാണ്. ധിക്കാരം മാത്രമുള്ള വാക്കുകളാണ് തെമ്മാടികളായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞത്. വീട്ടില്‍ പോയാല്‍ ആക്രമിക്കപ്പെടുമെന്ന് യുവതികള്‍ ഭയന്നു. തങ്ങള്‍ എവിടെയും കേക്കുമായോ സ്വര്‍ണവും വെള്ളിയും പൂശിയ കിരീടവുമായോ പോകാറില്ല. ക്രിസ്മസിനും ഈസ്റ്ററിനും കേക്ക് മുറിച്ചവര്‍ എവിടെപ്പോയി ഒളിച്ചു. അരമനയില്‍ പോയി സ്‌നേഹത്തിന്റെ കള്ളക്കഥ പറഞ്ഞ എം പി എവിടെപ്പോയി. ഇന്ന് സുരേഷ് ഗോപിയുടെ പാര്‍ട്ടിയാണ് ബി ജെ പി. നാളെ ശശി തരൂരിന്റെയും പാര്‍ട്ടി ആയേക്കാമെന്നും അദ്ദേഹം പറഞ്ഞു.Read Also: അമേരിക്കയുടെ അധിക താരിഫ്: ‘ഇന്ത്യക്കാരുടെ താല്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് യുഎസ് ഭീഷണിയെ കേന്ദ്രം നേരിടണം’: ഡിവൈഎഫ്ഐതെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്നത് കടുത്ത വഞ്ചനയാണ്. ട്രംപിനെ പറ്റി മോദി എന്തുകൊണ്ട് മിണ്ടുന്നില്ല. വ്യാപാരച്ചുങ്കം കൂട്ടിയാല്‍ അതിന്റെ പ്രതിഫലനം വിവിധ രംഗങ്ങളില്‍ ഉണ്ടാകും. നമ്മുടെ ഇറക്കുമതി പെരുവഴിയാവും. പ്രധാനമന്ത്രിക്ക് ഈ നാവ് എന്തിനാണ്. ഗവര്‍ണര്‍ ഭരണഘടനാ പദവിയാണ്. രാജ്ഭവന്‍ ബി ജെ പി ക്യാമ്പ് ഓഫീസ് അല്ല. സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ വന്നാല്‍ ചെറുക്കും. എല്‍ ഡി എഫിന് മൂന്നാം ഭരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.The post ‘ശശി തരൂര്‍ ഗോഡ്‌സെയുടെ പാര്‍ട്ടിയിലേക്ക് കാല്‍വെക്കാനായി കാത്തിരിക്കുന്നു’; കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമാണോ സി ടീമാണോ എന്നറിയില്ലെന്നും ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.