ഐക്യരാഷ്ട്രസഭ 2025-നെ ക്വാണ്ടം സയൻസിന്റെയും ടെക്നോളജിയുടെയും അന്താരാഷ്ട്രവർഷമായി (International Year of Quantum Science and Technology) പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തും അതിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയും (luca.co.in) ചേർന്ന് ഇതു വലിയൊരു ആഘോഷമാക്കുകയാണ്. ഇതിന്റെ ഭാഗമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രത്തിന്റെ (Centre for Science in Society – C-SiS, CUSAT) സഹായത്തോടെ, വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ സഹകരണത്തോടെ, ‘Quantum Century Exhibition’ എന്ന പ്രദർശനം ഒരുങ്ങുകയാണ്. സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം […]Source