വസതിയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കം കുറിച്ച് ലോക്സഭ. 146 എംപിമാര്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിച്ച സ്പീക്കര്‍ ഓം ബിര്‍ള മൂന്നംഗ പാനലിനെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത പാര്‍ലമെന്റ് സെഷനിലാകും തുടര്‍ നടപടികള്‍.ഇംപീച്ച്മെന്റ് നടപടിക്കെതിരെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളിയതിന് പിന്നാലെയാണ് ലോക്സഭയില്‍ നീക്കം ആരംഭിച്ചത്. ഇംപീച്ച്മെന്റ് ആവശ്യപ്പെട്ട് 146 എംപിമാര്‍ ഒപ്പിട്ട പ്രമേയം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചു. ഇംപീച്ച്മെന്റ് നിര്‍ദേശം പരിഗണിക്കാനായി മൂന്നംഗ പാനലിനെയും രൂപീകരിച്ചതായി സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. സുപ്രീം കോടതി ജസ്റ്റിസ് അരവിന്ദ് കുമാര്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദര്‍ മോഹന്‍, മുതിര്‍ന്ന അഭിഭാഷകന്‍ ബി.വി. ആചാര്യ എന്നിവരുള്‍പ്പെടുന്നതാണ് മൂന്നംഗ പാനല്‍.ALSO READ: തൃശൂരിലെ വോട്ട് കൊള്ള: സുരേഷ് ഗോപിക്കെതിരെ അന്വേഷണംഒരു ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124(4) പ്രകാരമാണ്. ലോക്സഭ രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറും. തുടര്‍ന്ന് സ്പീക്കര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും. തെളിവുകള്‍ വിളിച്ചുവരുത്താനും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനും കമ്മിറ്റിക്ക് അധികാരമുണ്ട്. ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, പാനലിന്റെ റിപ്പോര്‍ട്ട് ലോക്സഭ അംഗീകരിക്കുകയും ഇംപീച്ച്മെന്റ് പ്രമേയം വോട്ടിനിടുകയും ചെയ്യും. സമാന നടപടികള്‍ രാജ്യസഭയിലും ആവര്‍ത്തിക്കും. സഭകളിലെ അംഗസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇംപീച്ചിന് അനുകൂലമായി വോട്ട് ചെയ്താല്‍ പ്രമേയം പാസാകും. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കാന്‍ മൂന്നു മാസമെങ്കിലും സമയമെടുക്കുന്നതിനാല്‍ അടുത്ത പാര്‍ലമെന്റ് സെഷനിലാകും തുടര്‍ നടപടികള്‍.The post വീട്ടിലെ പണക്കൂമ്പാരം: ജസ്റ്റിസ് യശ്വന്ത് വര്മ്മക്കെതിരെ ഇംപീച്ച്മെന്റ് നടപടികള്ക്ക് തുടക്കം കുറിച്ച് ലോക്സഭ appeared first on Kairali News | Kairali News Live.