ആർഎസ്എസ് താല്പര്യങ്ങൾ അടിച്ചേല്പിക്കാൻ ആര് ശ്രമിച്ചാലും കേരളം അത് അംഗീകരിക്കില്ല: മന്ത്രി പി.രാജീവ്

Wait 5 sec.

ആർഎസ്എസ് താല്പര്യങ്ങൾ അടിച്ചേല്പിക്കാൻ ആര് ശ്രമിച്ചാലും കേരളം അത് അംഗീകരിക്കില്ലെന്ന് മന്ത്രി പി.രാജീവ്. സർവകലാശാലകൾ വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവർണറുടെ നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ചാൻസലർ എന്ന നിലയിൽ നിയമസഭ നൽകിയ അധികാരമാണ് ഗവർണർക്ക് ഉള്ളത്. ഗവർണറെന്ന ഭരണഘടനാ പദവിയല്ല ചാൻസലർക്ക് ഉള്ളത്. ചാൻസലർ സർവകലാശാലകളുടെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്ന രീതിയും സർവകലാശാലകളിൽ ഇല്ല. വിഭജനത്തിന്റെ ഭീതി ദിനം ആചരിക്കണമെന്നുള്ള ചാൻസലറുടെ നിലപാട് അങ്ങേയറ്റം തെറ്റായ കാര്യമാണ്. ഭരണഘടനാ പദവിയിലിരിക്കുന്നവർ അതനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും മന്ത്രി രാജീവ് കൊച്ചിയില്‍ പറഞ്ഞു.വിഭജന ഭീതി ദിനാചരണത്തിനായി കേരള വിസി കോളേജുകൾക്ക് സർക്കുലർ അയച്ചു.ഓഗസ്റ്റ് 14 ന് വിഭജന ഭീതി ദിനം ആചരിക്കാൻ ആണ് നിർദ്ദേശം. ഗവർണറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.ALSO READ: തൃശൂരിലെ വോട്ട് കൊള്ള: സുരേഷ് ഗോപിക്കെതിരെ അന്വേഷണംഅതേസമയം ക്യാമ്പസുകളിൽ ആഗസ്റ്റ് 14 ആചരണ പരിപാടി നടത്താൻ ശ്രമിച്ചാൽ തടയുമെന്ന് എസ്എഫ്ഐ. കോളേജുകൾക്ക് കത്ത് അയച്ച കണ്ണൂർ, കേരള വിസിമാരുടെ കോലം കത്തിക്കും. ഗവർണറുടെയും കോലം കത്തിക്കുംThe post ആർഎസ്എസ് താല്പര്യങ്ങൾ അടിച്ചേല്പിക്കാൻ ആര് ശ്രമിച്ചാലും കേരളം അത് അംഗീകരിക്കില്ല: മന്ത്രി പി.രാജീവ് appeared first on Kairali News | Kairali News Live.