തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്

Wait 5 sec.

കൊല്ലം| തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തി. തൃശൂരിലും കൊല്ലത്തുമാണ് സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 64ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍പട്ടികയിലാണ് ഇരുവര്‍ക്കും വോട്ടുള്ളത്.സുഭാഷ് ഗോപിയുടെ ഇരവിപുരത്തെ മേല്‍വിലാസത്തിലാണ് കൊല്ലത്തെ വോട്ട്. വോട്ടര്‍പട്ടികയില്‍ 1114, 1116 എന്നീ ക്രമനമ്പറുകളിലാണ് ഇരുവരുടെയും പേരുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുഭാഷ് ഗോപിയുടെയും ഭാര്യയുടെയും പേര് തൃശൂര്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്. തൃശൂരില്‍ രണ്ടുപേരും വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.