നൂറല്ല ആയിരം വർഷം ഇനി ജീവിക്കാം; പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനൊരുങ്ങി വിദഗ്ധര്‍

Wait 5 sec.

മരിക്കാതെ ഒരു ആയിരം വർഷം ഇങ്ങനെ ജീവിക്കാൻ കഴിഞ്ഞാലോ? നമ്മളെല്ലാവരും എപ്പഴെങ്കിലും ഒരിക്കൽ അങ്ങനെ ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ചവരാകും. എന്നാൽ അത് കഴിയുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. മനുഷ്യൻ ഉണ്ടായ കാലം തൊട്ട് മരണമില്ലാത്ത ജീവിക്കാൻ സാധിക്കുമോ എന്ന പരീക്ഷണങ്ങൾ ലോകത്ത് നടക്കുന്നുണ്ട്. എന്നാൽ ഇതുവരെ അങ്ങനെ ഒരു സംഭവം കണ്ടെത്താൻ മനുഷ്യൻ കഴിഞ്ഞിട്ടില്ല. എന്നാൽ എ ഐ സാങ്കേതിക വിദ്യ ലോകത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അസാധ്യമെന്ന് കരുതിയ പലതും നാം എ ഐ സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തിക്കഴിഞ്ഞു.ALSO READ: ‘അത് ചിലപ്പോൾ അന്യഗ്രഹ ജീവികളുടെ പര്യവേഷണമാകാം’; ഹബിൾ ദൂരദർശിനിയിൽ കണ്ട ഇന്റർസ്റ്റെല്ലാർ വസ്തുവിനെ പറ്റി ഹാർവാർഡ് ശാസ്ത്രജ്ഞൻഇപ്പോഴിതാ മനുഷ്യന്റെ ആയുസ് വര്‍ധിപ്പിക്കാനുള്ള കണ്ടുപിടുത്തവും നടത്താനൊരുങ്ങുകയാണ് എഐ ടെക് വിദഗ്ധര്‍. മനുഷ്യ ആയുസിന്റെ പത്തിരട്ടി വർധിപ്പിക്കുക അതായത് മിനിമം ഒരു ആയിരം വർഷമെങ്കിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സയന്‍സ് ടെക്-മെഡിക്കല്‍ ഗവേഷകരായ റെ കുര്‍സ് വെയ്ല്‍, ഇയാന്‍ പിയേഴ്‌സണ്‍, ഓബ്രി ഡി ഗ്രേ എന്നിവര്‍ ഗവേഷണത്തിലേർപ്പെടുത്തിയിരിക്കുന്നത്. എഐ, ക്ലൗഡ് കംപ്യൂട്ടിംഗ്, റോബോട്ടിക്‌സ് എന്നിവ വഴി വരുന്ന 25 വര്‍ഷം കൊണ്ട് ഇക്കാര്യം സാധ്യമാകും എന്നാണ് ഇവര്‍ കരുതുന്നത്.ALSO READ: ടെർമിനേറ്റർ യാഥാർഥ്യമായേക്കാം; എ ഐയുടെ മാറ്റങ്ങളിൽ മുന്നറിയിപ്പ് നൽകി ജെയിംസ് കാമറൂൺ2029 ഓടെതന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിയെ മറികടക്കാനാവുന്ന വിധത്തിലേക്ക് മാറുമെന്നാണ് റെ കുര്‍സ് വെയര്‍ അഭിപ്രായപ്പെടുന്നത്. ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകളും ക്ലൗഡ് അടിസ്ഥാനമാക്കിയുളള ചിന്തകളും നമ്മുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന നാനോബോട്ടുകളും 2045 ഓടെ സാധ്യമാകുമെന്നും ഇതുവഴി മനുഷ്യന്റെ ബുദ്ധിയും ആയുസും വര്‍ധിക്കും എന്നാണ് കരുതുന്നത്.The post നൂറല്ല ആയിരം വർഷം ഇനി ജീവിക്കാം; പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനൊരുങ്ങി വിദഗ്ധര്‍ appeared first on Kairali News | Kairali News Live.