എടാ എനിക്ക് ഈ ദേശത്തെ വഴിയൊന്നും അറിയില്ലെടാ…. കാരറ്റ് കഴിച്ചുകൊണ്ട് നിന്ന ആനയുടെ അടുത്ത് പോയി സെല്‍ഫി; പിന്നെ ആര്‍ക്കും ഒന്നും ഓര്‍മയില്ല !

Wait 5 sec.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ കാട്ടാനയ്ക്ക് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ ആന ആക്രമിക്കുന്ന ഒരു വീഡിയോ ആണ്.Also Read : ഗാസയില്‍ ഇസ്രയേലിന്റെ ചോരചിന്തലിന് അറുതിയില്ല; മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തെ അപലപിച്ച് ലോകം, പോപ് സന്ദര്‍ശിക്കണമെന്ന് മഡോണഊട്ടിയില്‍നിന്ന് മൈസൂരുവിലേക്കുള്ള ദേശീയ പാതയ്ക്കടുത്ത് ആന കാരറ്റ് കഴിച്ചുകൊണ്ട് നിന്നപ്പോള്‍ യുവാവ് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. വാഹനം നിര്‍ത്തി കാട്ടാനയുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാന്‍ പോയതായിരുന്നു യുവാവ്. സെല്‍ഫി എടുക്കുന്നതിനടെ ആന പ്രകോപിതനാകുന്നതും ഇയാള്‍ക്കു പിന്നാലെ ഓടുന്നതും വീഡിയോയിലുണ്ട്.Also Read : 200ലധികം പേരിൽ നിന്ന് ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിയത് 25 കോടി; മുസ്ലിംലീഗിന്റെ തട്ടിപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എൽഡിഎഫ് ബഹുജന പ്രതിഷേധ മാർച്ച് ഇന്ന്ഓടുന്നതിനിടെ യുവാവ് റോഡില്‍ വീഴുകയും പിന്നാലെയെത്തിയ ആന ഇയാളെ ചവിട്ടുകയും ചെയ്യുന്നു. പരുക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം നിര്‍ത്തുന്നതിന് കര്‍ശന നിരോധനമുള്ള മേഖലയില്‍ നിരവധി പേര്‍ റോഡില്‍ ഇറങ്ങുന്നതും നിരവധി വാഹനങ്ങളും ഇവിടെ നിര്‍ത്തിയിരിക്കുന്നതും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോയിലുണ്ട്.The post എടാ എനിക്ക് ഈ ദേശത്തെ വഴിയൊന്നും അറിയില്ലെടാ…. കാരറ്റ് കഴിച്ചുകൊണ്ട് നിന്ന ആനയുടെ അടുത്ത് പോയി സെല്‍ഫി; പിന്നെ ആര്‍ക്കും ഒന്നും ഓര്‍മയില്ല ! appeared first on Kairali News | Kairali News Live.