കേരള സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ സ്ഥാപനമായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14 ന് നടത്തും. കേരള സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി.ഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ പ്രോഗ്രാമിന് അൻപത് ശതമാനം മാർക്കോടുകൂടിയ ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങളിൽ പ്ലേസ്മെന്റ് സൗകര്യം നൽകുന്നതാണ്. അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്ക്ഷനും ഇന്റർവ്യൂവും ആഗസ്റ്റ് 14 ന് രാവിലെ 10.30ന് കിറ്റ്സ് തിരുവനന്തപുരം ക്യാമ്പസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org, 9645176828, 9446529467.