പാലക്കാട് വീട്ടുമുറ്റത്തെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

Wait 5 sec.

പാലക്കാട്|പാലക്കാട് തിരുമിറ്റക്കോടില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടില്‍ രമണി(45)യാണ് മരിച്ചത്. രാവിലെയാണ് രമണിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പട്ടാമ്പിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. യുവതിയുടെ മരണകാരണം വ്യക്തമല്ല. (ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)