രണ്ട് വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1; വെണ്ണല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അടച്ചുപൂട്ടി

Wait 5 sec.

കൊച്ചി  | എറണാകുളം വെണ്ണല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടി. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തുക. സ്‌കൂളില്‍ 14 ഓളം വിദ്യാര്‍ഥികള്‍ക്ക് പനി ബാധിച്ചിട്ടുണ്ട്.അതേസമയം, ആശങ്കപ്പെടേണ്ട് സാഹചര്യം ഇല്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.നേരത്തെ വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ കൊച്ചിന്‍ യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസ് അടച്ചിരുന്നു.പല വിദ്യാര്‍ഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാമ്പസ് അടച്ചത്.