എത്തി.. എത്തി..എത്തി.. ; ഐ ഫോൺ 17 സീരീസ് പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം; വിലവിവരങ്ങൾ ഇങ്ങനെ

Wait 5 sec.

ആരാധകരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. പുതിയ ഐഫോൺ സീരീസ് പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. നിരവധി ആരാധകരുള്ള ഐ ഫോണിന്റെ 17 സീരീസ് സവിശേഷതകളും വിലയും ഒക്കെ ഇപ്പൊ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. പുതിയ സീരീസ് ഐഫോൺ പുറത്തറിങ്ങുന്ന ദിവസങ്ങളിലെല്ലാം ആപ്പിൾ സ്റ്റോറുകളിലേക്ക് അടുക്കാൻ കഴിയാത്തത്ര തിരക്ക് ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഫോണിന്റെ 17 സീരീസ് പുറത്തിറങ്ങാനിരിക്കെ ആകാംഷയുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ഐഫോൺ പ്രേമികൾ.ALSO READ: അമ്പമ്പോ 10,000 എം എ എച്ച്; ഭീമന്‍ കരുത്തുള്ള ബാറ്ററിയുമായി ഹോണര്‍ സ്മാര്‍ട്ട് ഫോണ്‍അടുത്ത മാസം അതായത് സെപ്റ്റംബറിൽ ഐഫോൺ 17 പുറത്തിറങ്ങുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഐഫോൺ 17,17 പ്രൊ, 17 പ്രൊ മാക്സ്, 17 എയർ തുടങ്ങിയവയാണ് 17 സീരീസിന്റെ ഭാഗമായി കമ്പനി പുറത്തിറക്കുന്നത്. കൂടാതെ ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് SE 3, ആപ്പിൾ വാച്ച് അൾട്രാ 3 എന്നീ ഡിവൈസുകളും പുറത്തിറങ്ങും.ALSO READ: ബിൽറ്റ് ഇൻ കൂളിംഗ് ഫാൻ, 7,000 എംഎഎച്ച് ബാറ്ററി, സ്‌പോർട്ടി ഡിസൈൻ…; ഗെയിമിങ് വിപണി പിടിക്കാൻ ഓപ്പോ K13 ടർബോ പ്രോഫോണിന്റെ വിലയെ പറ്റിയുള്ള ചൂടേറിയ ചർച്ചകളാണിപ്പോൾ നടക്കുന്നത്. ഐഫോൺ 17 പ്രൊ 1,45,990 രൂപയും, പ്രൊ മാക്സ് 1,64,990 രൂപയും വിലവരുമെന്നാണ് ഏറ്റവും പുതിയ വിവരം. വിലകഴിഞ്ഞാൽ ക്യാമറയിലാണ് പ്രധാന സവിശേഷത ഉണ്ടാകാൻ പോകുന്നത് എന്നാണ് കരുതുന്നത്. 24എംപി ഫ്രണ്ട് കാമറ കൂടാതെ ഐഫോൺ പ്രൊ മാക്സിന് 48 എംപിയുടെ മൂന്ന് റെയർ കാമറകളും ഉണ്ടാകും. ഐഫോൺ എയറിന് 48എംപിയുടെ ഒരു സിംഗിൾ കാമറയാകും ഉണ്ടാകുക എന്നാണ് കരുതുന്നത്. കൂടാതെ ഡിസ്‌പ്ലേയുടെ കാര്യത്തിൽ പ്രൊ മോഡലിന് 6.3 ഇഞ്ചിന്റെ ഡിസ്‌പ്ളേയും പ്രൊ മാക്സിന് 6.9 ഇഞ്ചിന്റെ ഡിസ്പ്ളേയുമാണ് ഉണ്ടാകുക.The post എത്തി.. എത്തി..എത്തി.. ; ഐ ഫോൺ 17 സീരീസ് പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം; വിലവിവരങ്ങൾ ഇങ്ങനെ appeared first on Kairali News | Kairali News Live.