കേരള സര്‍വകലാശാലയ്ക്ക് പിന്നാലെ നിയമ പോരാട്ടത്തില്‍ സാങ്കേതിക സര്‍വകലാശാലയും

Wait 5 sec.

കേരള സര്‍വകലാശാലയ്ക്ക് പിന്നാലെ നിയമ പോരാട്ടത്തില്‍ സാങ്കേതിക സര്‍വകലാശാലയും. താല്‍ക്കാലികവിസിയുടെ ഹര്‍ജിയില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഹൈക്കോടതി നോട്ടീസ്. ഹര്‍ജിയില്‍ സര്‍വകലാശാലയെയും കക്ഷി ചേര്‍ത്താണ് കോടതി നോട്ടീസ്.സാങ്കേതിക സര്‍വ്വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായിട്ടാണ് താല്‍ക്കാലിക വിസി ശിവപ്രസാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടില്‍ സിന്‍ഡിക്കേറ്റും രംഗത്ത് വന്നു.വിസി നല്‍കിയ ഹര്‍ജിയില്‍ ഇടത് അധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍ കക്ഷി ചേര്‍ന്നു. വൈസ് ചാന്‍സലര്‍ വസ്തുതകള്‍ മറച്ചുവെച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംഘടനകള്‍ ഹര്‍ജിയിലൂടെ കോടതിയെ ധരിപ്പിച്ചു.Also Read : താല്‍ക്കാലിക വിസി നിയമനം: ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീംകോടതിയില്‍വിസിയുടെ ഹര്‍ജിയില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. എതിര്‍കക്ഷികള്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വിസിയുടെ ഹര്‍ജിയില്‍ സര്‍വകലാശാലയെയും കക്ഷി ചേര്‍ത്ത് നോട്ടീസയച്ചിട്ടുണ്ട്.എല്ലാ സര്‍വകലാശാലകളിലും താല്‍ക്കാലിക വിസിമാരെ ഉപയോഗിച്ചുകൊണ്ടുള്ള ചാന്‍സലറുടെ നീക്കത്തിന്റെ ഭാഗമാണ് സാങ്കേതിക സര്‍വ്വകലാശാലയിലെ നിയമ പോരാട്ടം എന്നതാണ് അക്കാദമിക് രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. നേരിട്ട് സാങ്കേതിക സര്‍വകലാശാലയില്‍ ഇടപെടുന്നതിനെ കുറിച്ചും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആലോചിക്കുന്നുണ്ട് എന്നാണ് സൂചന.The post കേരള സര്‍വകലാശാലയ്ക്ക് പിന്നാലെ നിയമ പോരാട്ടത്തില്‍ സാങ്കേതിക സര്‍വകലാശാലയും appeared first on Kairali News | Kairali News Live.