ഛത്തീസ്ഗഡില്‍ ആദിവാസി യുവാവിനെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കന്യാസ്ത്രികള്‍ക്കൊപ്പം അറസ്റ്റിലായ സുഖ് മാന്‍ മാണ്ഡവിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഛത്തീസ്ഗഡിലെ റായ്പുരില്‍ ന്യൂനപക്ഷ വേട്ട നടത്തുന്ന ബിജെപി സര്‍ക്കാരിനെതിരെ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത പ്രതിഷേധ റാലി നടത്തി.കന്യാസ്ത്രികള്‍ക്കൊപ്പം ജൂലായ് 25ന് രാത്രി അറസ്റ്റിലായ ആദിവാസി യുവാവ് സുഖ് മാന്‍ മാണ്ഡവിയെ അതിക്രൂരമായി ബജ്രംഗ്ദള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെയാണ് 19കാരനായ ആദിവാസി യുവാവിനെ ബജ്ഗംദള്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നതും മുഖത്തടിക്കുന്നതും ദേഹോദ്രവം ഏല്‍പ്പിക്കുന്നതും. ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ്മയുടെ നേതൃത്വത്തില്‍ കന്യാസ്ത്രികളെ അസഭ്യം പറയുന്നതും യുവാവിനെ അടിക്കുന്നതും ആദിവാസി യുവതികളെ മര്‍ദ്ദിക്കുന്ന വിഡിയോയും നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ പൊലീസ് സ്റ്റേഷനിലെത്തിയിട്ടും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം അവസാനിപ്പിച്ചില്ലെന്ന് വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തം.ALSO READ: കെ എസ് എഫ് ഇയിലൂടെ വീണ്ടും കേരളത്തിന് നമ്പര്‍ വണ്‍ പദവി; ഒരു ലക്ഷം കോടി രൂപ ബിസിനസ് നേട്ട പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിർവഹിക്കുംകന്യാസ്ത്രികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും കൂടെയുളള യുവാവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതികള്‍ നേരത്തേ കൈരളി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ജ്യോതി ശര്‍മ്മക്കെതിരെ യുവതികള്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഛത്തീസ്ഗഡില്‍ കഴിഞ്ഞ ഞായറാഴ്ചയും പ്രാര്‍ത്ഥനാസമൂഹത്തിന് നേരെ ആക്രമണമുണ്ടായി. ബിജെപി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകള്‍ റായ്പുരില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ശക്തമായി നടപടി ആവശ്യപ്പെട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചുമാണ് റാലി. വിവിധ പിന്നോക്ക വിഭാഗങ്ങളും റാലിയുടെ ഭാഗമായി. വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ ഒറ്റക്കെട്ടായി ഗവര്‍ണര്‍ക്ക് പരാതിയും നല്‍കി.The post ഛത്തീസ്ഗഡില് ആദിവാസി യുവാവിനെ ക്രൂരമായി മര്ദ്ദിച്ച് ബജ്രംഗ്ദള് പ്രവര്ത്തകര്; കൂടുതല് ദൃശ്യങ്ങള് പുറത്ത് appeared first on Kairali News | Kairali News Live.