വനിതാ ലോകകപ്പ് കാഹളം മുഴങ്ങി; ഇത്തവണ കിരീടത്തില്‍ മുത്തമിടുമെന്ന് ഇന്ത്യ

Wait 5 sec.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിൻ്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഇത്തവണ കിരീടം സ്വന്തമാക്കുമെന്ന് സീനിയര്‍ താരങ്ങളായ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും പറഞ്ഞു. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 30-നാണ് ആരംഭിക്കുക. ഉദ്ഘാടന മത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്. 2022ൽ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ പരാജയപ്പെട്ടിരുന്നു. റണ്ണേഴ്സ്-അപ്പ് ആയതാണ് ഏകദിന ലോകകപ്പിലെ ഇതുവരെയുള്ള ഇന്ത്യയുടെ നേട്ടം. 2005ലും 2017ലുമായിരുന്നു ഇത്. അന്ന് മിതാലി രാജ് ആയിരുന്നു ക്യാപ്റ്റൻ. ഹോം മത്സരത്തിലെ മുന്‍തൂക്കവും സമീപകാല ഫോമും കരുത്താക്കി ഇന്ത്യ കപ്പ് നേടുമെന്നാണ് പ്രതീക്ഷ.Read Also: ഹൊ! എന്നാ ഒരു സ്‌കില്ലാ; പ്രതിരോധ ഭടനെ കറക്കി വീഴ്ത്തി നെയ്മര്‍, ത്രില്ലടിച്ച് ഫാന്‍സ്ഇതുവരെയുള്ള ഏകദിന വര്‍ഷത്തില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 11 മത്സരങ്ങളില്‍ ഒമ്പതെണ്ണവും ജയിച്ചു. ഏകദിന റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെതിരെ 2-1-ന് പരമ്പര നേടിയതും ഇതില്‍ പെടുന്നു. ലോകകപ്പിന് മുമ്പായി നിലവിലെ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പര്‍ ടീമുമായ ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയുണ്ട്. ലോകകപ്പ് ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് ഈ പരമ്പര അവസാനിക്കുക.#TeamIndia’s Star Trio Captain @ImHarmanpreet, @mandhana_smriti and @JemiRodrigues talk about the excitement of playing a home World Cup, expectations and packed stadiums.Snippets from the '50 Days to Go' event for ICC @cricketworldcup #WomenInBlue pic.twitter.com/guYrRZ6AyS— BCCI Women (@BCCIWomen) August 12, 2025 The post വനിതാ ലോകകപ്പ് കാഹളം മുഴങ്ങി; ഇത്തവണ കിരീടത്തില്‍ മുത്തമിടുമെന്ന് ഇന്ത്യ appeared first on Kairali News | Kairali News Live.