ലൈഫ് പദ്ധതി അട്ടിമറിച്ചു: ഒറ്റശേഖരമംഗലം പഞ്ചായത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

Wait 5 sec.

ലൈഫ് പദ്ധതി അട്ടിമറിച്ചതിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. തിരുവനന്തപുരം ഒറ്റശേഖരമംഗലം പഞ്ചായത്തിനെതിരെയാണ് പ്രതിഷേധം. പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസ് ഭരണസമിതിയാണ്.വാഗ്ദാനം നല്‍കിയ 400 വീടുകളും നിര്‍മ്മിച്ചില്ല. ഗുണഭോക്താക്കളെ കബളിപ്പിച്ചു. എഗ്രിമെന്റ് ഒപ്പിട്ട ഗുണഭോക്താക്കള്‍ പെരുവഴിയിലാണിപ്പോള്‍. മണ്ണും വീടും പദ്ധതി നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, പഞ്ചായത്ത് സ്ട്രീറ്റ് ലൈറ്റ് പദ്ധതിയും അട്ടിമറിച്ചു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം ഒറ്റശേഖരമംഗലം പഞ്ചായത്തിനെതിരെ രാപ്പകല്‍ സമരം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.Also Read : കെ എസ് എഫ് ഇയിലൂടെ വീണ്ടും കേരളത്തിന് നമ്പര്‍ വണ്‍ പദവി; ഒരു ലക്ഷം കോടി രൂപ ബിസിനസ് നേട്ട പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിർവഹിക്കുംവര്‍ഷങ്ങള്‍ക്ക് മുന്‍പും ഒറ്റശേഖരമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും ഭരണ സ്തംഭനത്തിനുമെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ലൈഫ് ഭവന പദ്ധതിയില്‍ അനര്‍ഹരെ ഉള്‍ക്കൊള്ളിക്കുകയും അര്‍ഹരായ നിരവധിപേരെ തഴയുകയും ചെയ്യുകയായിരുന്നു.പട്ടികജാതി ഫണ്ട് വകമാറ്റി ധൂര്‍ത്തടിച്ചു, അങ്കണവാടികളില്‍ അനര്‍ഹരായവരെ മനദണ്ഡങ്ങള്‍ പാലിക്കാതെ നിയമിച്ചു, ഇത്തരം നടപടികള്‍ക്കെതിരെയായിരുന്നു അന്ന് പ്രതിഷേധമുയര്‍ന്നത്.The post ലൈഫ് പദ്ധതി അട്ടിമറിച്ചു: ഒറ്റശേഖരമംഗലം പഞ്ചായത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം appeared first on Kairali News | Kairali News Live.