സ്വന്തം ‘ഒണ്‍ലിഫാന്‍സ്’ അക്കൗണ്ട് ലോഗോ ബാറ്റിൽ പതിപ്പിക്കണമെന്ന്; ഇംഗ്ലീഷ് താരത്തിൻ്റെ ആവശ്യം ചവറ്റുകുട്ടയിലിട്ട് ബോർഡ്

Wait 5 sec.

സ്വന്തം ‘ഒണ്‍ലിഫാന്‍സ്’ അക്കൗണ്ടിന്റെ ലോഗോ ബാറ്റിൽ പതിപ്പിക്കണമെന്ന ഇംഗ്ലണ്ട് താരത്തിൻ്റെ ആവശ്യം തള്ളി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. പോണ്‍ വെബ്‌സൈറ്റ് ആയ ഒണ്‍ലിഫാന്‍സില്‍ അംഗമായതിന് പിന്നാലെയാണ് ഇംഗ്ലീഷ് താരം ടൈമല്‍ മില്‍സ് ഈ ആവശ്യവുമായി ക്രിക്കറ്റ് ബോർഡിനെ സമീപിച്ചത്.2022ല്‍ ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമിൽ അംഗമായിരുന്നു മിൽസ്. തന്റെ ഒൺലിഫാൻസ് അക്കൗണ്ടില്‍ പോൺ ഉള്ളടക്കം ഉണ്ടാകില്ലെന്ന് മില്‍സ് നേരത്തേ പറഞ്ഞിരുന്നു. വെബ്‌സൈറ്റിന്റെ ഉള്ളടക്കം ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ‘ദ് ഹണ്ട്രഡ്’ ടൂര്‍ണമെന്റിന്റെ കുടുംബസൗഹൃദ നിലപാടിനോട് യോജിക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ക്രിക്കറ്റ് ബോർഡ് ആവശ്യം നിരാകരിച്ചത്. Read Also: കങ്കാരുക്കളെ മടയില്‍ പോയി തീര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; വിക്കറ്റ് കൊയ്ത് മിന്നുമണി, എ ടീമിന്റെ ആദ്യ മത്സരത്തില്‍ ജയംഇംഗ്ലണ്ടിനായി 16 ഇൻ്റർനാഷണൽ ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് മില്‍സ്. ദി ഹണ്ട്രഡിലെ മത്സരത്തിന് ഒൺലിഫാൻസ് ലോഗോ പതിച്ച ബാറ്റ് ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. ഒൺലിഫാൻസിൽ അംഗമാകുന്ന ആദ്യ ക്രിക്കറ്റർ കൂടിയാണ് മിൽസ്.The post സ്വന്തം ‘ഒണ്‍ലിഫാന്‍സ്’ അക്കൗണ്ട് ലോഗോ ബാറ്റിൽ പതിപ്പിക്കണമെന്ന്; ഇംഗ്ലീഷ് താരത്തിൻ്റെ ആവശ്യം ചവറ്റുകുട്ടയിലിട്ട് ബോർഡ് appeared first on Kairali News | Kairali News Live.