കൊച്ചി: ഷൊർണൂർ-നിലമ്പൂർ പാതയിൽ പുതിയൊരു ട്രെയിൻ കൂടി. എറണാകുളം മുതൽ ഷൊർണൂർ വരെ സർവീസ് നടത്തുന്ന എറണാകുളം-ഷൊർണൂർ മെമു നിലമ്പൂർ വരെ നീട്ടി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലമ്പൂർ പാതയിലെ യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്.പുതിയ സർവീസിന്‍റെ സമയക്രമം ലഭ്യമായിട്ടില്ല. നിലവിൽ വൈകിട്ട് 5.35ന് എറണാകുളം ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മെമു, 9.50ന് ആണ് ഷൊർണൂരിൽ എത്തുന്നത്. ഇതിന് ശേഷമായിരിക്കും ട്രെയിൻ നിലമ്പൂരിലേക്ക് പോകുക. ഷൊർണൂരിൽനിന്ന് രാത്രിയിൽ നിലമ്പൂരിലേക്ക് ട്രെയിൻ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.നിലവിൽ മംഗലാപുരം, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് രാത്രി വൈകി ഷൊർണൂരിലെത്തി നിലമ്പൂരിലേക്ക് പോകേണ്ടവർക്ക് ട്രെയിൻ ലഭ്യമല്ല. രാത്രി 8.15ന് ആണ് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ പുറപ്പെടുന്നത്.Also Read- യാത്രക്കാർക്ക് സന്തോഷവാര്‍ത്ത; നിലമ്പൂർ- കോട്ടയം എക്സ്പ്രസ് അടക്കമുള്ളവയിൽ അധിക കോച്ചുകള്‍രാത്രി തിരുവനന്തപുരത്ത് നിന്ന് എത്തുന്ന വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകളിൽ ഷൊർണൂരിൽ എത്തുന്നവർക്ക് പുതിയ സർവീസ് പ്രയോജനകരമാകുമെന്ന് യാത്രക്കാർ പറയുന്നു. കൂടാതെ എറണാകുളത്ത് നിന്ന് നിലമ്പൂർ ഭാഗത്തേക്ക് പോകുന്നവർക്കും പുതിയ ട്രെയിൻ ഗുണകരമാകും.The post എറണാകുളം-ഷൊർണൂർ മെമു നിലമ്പൂർ വരെ നീട്ടി appeared first on Kairali News | Kairali News Live.