പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് പതിനൊന്നാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ 30 വരെയും 60 രൂപ പിഴയോടുകൂടി 12 വരെയും ദീർഘിപ്പിച്ചു. 8, 9, 10 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള, പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തതും പഠനം പൂർത്തിയാക്കാത്തതുമായ വിദ്യാർത്ഥികൾക്കും പതിനൊന്നാം ബാച്ചിൽ പുന:പ്രവേശനം നേടാം. പുനഃപ്രവേശന ഫീസ് 500 രൂപയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: www.scolekerala.org, 0471-2342950, 2342271, 2342369.