ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം

Wait 5 sec.

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ആഗസ്റ്റ് 20 വരെ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കണം.Also read: റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കാൻ താത്പര്യം ഉണ്ടോ? അവസരം ഒരുക്കി ഇടുക്കി ഗവൺമെ​ന്റ് എൻജിനീയറിങ് കോളേജ്അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ആഗസ്റ്റ് 22ന് മുൻപ് ചെയ്തിരിക്കണം. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസും വിജഞാപനവും എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 362, 363, 364.Applications can be submitted online through www.lbscentre.kerala.gov.in for admission to Professional Diploma in Pharmacy, Health Inspector and Paramedical courses in government/self-financing institutions for the year 2025-26 till August 20.The post ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.